പത്തനംതിട്ട: പ്രളയ ദുരിത ബാധിതര്‍ക്കായി സഹകരണ വകുപ്പ് ആവിഷ്കരിച്ച ‘കെയര്‍ ഹോം’ പദ്ധതിയിൽ ജില്ലയില്‍ വീട് നിർമിച്ചുനൽകിയത് 114 കുടുംബങ്ങള്‍ക്ക്. 5.64 കോടി ചെലവിലാണ് 2018ലെ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വാസസ്ഥലം ഒരുക്കി നൽകിയത്.
ഇതിനുപുറമേ, കാന്‍സര്‍, വൃക്ക, കരള്‍ രോഗികള്‍, എച്ച്.ഐ.വി ബാധിതര്‍, ഹൃദയ ശസ്ത്രക്രിയ നടത്തിയവര്‍, കിടപ്പുരോഗികള്‍, മാതാപിതാക്കള്‍ മരണപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ 2806 പേര്‍ക്ക് അംഗ സമാശ്വാസ നിധിയിലൂടെ 2021 മുതല്‍ ഇതുവരെ 5.75 കോടി രൂപ നല്‍കിയതായി സഹകരണ വകുപ്പ് അധികൃതർ അറിയിച്ചു.
‘സഹകരണം സൗഹൃദം’ പദ്ധതിയിലൂടെ 8.95 ലക്ഷം രൂപ ചെലവഴിച്ച് 31 ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്കി. ചെറുകിട വഴിയോര കച്ചവടക്കാര്‍, ചെറുസംരംഭകര്‍ എന്നിവര്‍ക്കും ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവിനും ആയി 5.62 ലക്ഷം രൂപയും വിതരണം ചെയ്തു. ജില്ലയിലെ 87 സ്കൂളുകളില്‍ 993 ഔഷധസസ്യം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.