പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലെ മുളകള്‍ വൈദ്യുതി ലൈനില്‍ മുട്ടിയ നിലയിൽ
റാന്നി: വെച്ചൂച്ചിറയിലെ പെരുന്തേനരുവിയിൽ അപകടം പതിയിരിക്കുന്നു. കുലുക്കമില്ലാതെ അധികൃതര്‍. പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലെ മുളകള്‍ വൈദ്യുതി ലൈനില്‍ മുട്ടിയിട്ടും അത് മാറ്റാനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. കൊച്ചുകുട്ടികളടക്കം ധാരാളം സഞ്ചാരികള്‍ എത്തുന്ന ഇടത്താണ് ഈ അനാസ്ഥ. മഴയില്‍ വൈദ്യുതി ലൈനില്‍ മുട്ടി നില്‍ക്കുന്ന മുളയില്‍നിന്നും വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യതയേറെയാണ്. കുട്ടികള്‍ക്കായി നിർമിച്ച പാര്‍ക്കിനോടു ചേര്‍ന്നാണ് മുള നില്‍ക്കുന്നത്. ഇത് വൈദ്യുതി ലൈനുകള്‍ കടന്നും വളര്‍ന്നിരിക്കുകയാണ്. വെട്ടിനീക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.