തുമ്പമണിലെ വീട്ടിൽ മോഷ്ടാക്കൾ കതക് പൊളിച്ച നിലയിൽ
പന്തളം: തുമ്പമണ്ണിൽ വിദേശ മലയാളികളുടെ വീട്ടിൽ ശനിയാഴ്ച അർധരാത്രി മോഷണശ്രമം. തുമ്പമൺ ചക്കരേടത്ത് ഇടയിലെ വീട്ടിൽ വർഗീസ് ജോർജ്, മുട്ടം ഗവ. എൽ.പി സ്കൂളിനുസമീപം കർമഭവനിൽ അജി തോമസ് എന്നിവരുടെ വീടുകളാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. വർഗീസ് ജോർജ് കുടുംബസമേതം അമേരിക്കയിലാണ്. അജി തോമസ് കുടുംബസമേതം ദുബൈയിലും.
ഞായറാഴ്ച രാവിലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി അറിയുന്നത്. അജി തോമസിന്റെ വീടിന്റെ മുൻഭാഗത്തെ കതക് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ എല്ലാം മുറിയിലെയും അലമാരകളും കുത്തിപ്പൊളിച്ചു. വർഗീസ് ജോർജിന്റെ വീടിന്റെ അടുക്കള ഭാഗം പൊളിച്ചാണ് അകത്തുകയറിയത്. സി.സി ടി.വിയിൽ മൂന്നംഗ സംഘം വീട് കുത്തിപ്പൊളിക്കുന്ന രംഗം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇരുവീട്ടിൽ നിന്നും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവം അറിഞ്ഞ് പന്തളം പൊലീസ് എത്തി. സി.സി ടി.വി ഉൾപ്പെടെ പരിശോധിച്ചു.കടക്കാട് വടക്ക് ഒരുവീട്ടിലും മോഷണംശ്രമമുണ്ടായി. പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് മോഷണം ശ്രമം നടന്നതെന്ന് സി.സി ടി.വി ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.