പത്തനംതിട്ട: എ.കെ.എസ്.ടി.യു ജില്ല സമ്മേളനം 20, 21 തീയതികളില്‍ പത്തനംതിട്ടയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പത്തനംതിട്ട സിവില്‍ സ്റ്റേഷന് സമീപം നടക്കുന്ന വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുല്ലക്കര രത്നാകരന് ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്, ജില്ല എക്സി. അംഗം മലയാലപ്പുഴ ശശി, മണ്ഡലം സെക്രട്ടറി ബി. ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. 21ന് രാവിലെ പത്തിന് ടൗണ്‍ ഹാളില്‍ സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന് ഉദ്ഘാടനം ചെയ്യും.
യാത്രയയപ്പ് സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്യും. എ.കെ.എസ്.ടി.യു ജില്ല വൈസ് പ്രസിഡന്റ് പി.സി. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് വി.കെ. പുരുഷോത്തമന്‍പിള്ള, എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി പി.എസ്. ജീമോന്‍, പ്രസിഡന്റ് പി.കെ. സുശീല്‍കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.എ. തന്‍സീര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.