വടശ്ശേരിക്കരയിൽ ആഫ്രിക്കൻ ഒച്ച് പെരുകുന്നു

വടശ്ശേരിക്കര: പൊതുജനങ്ങൾക്കും കാർഷിക വിളകൾക്കും ശല്യം വിതക്കുന്ന ആഫ്രിക്കൻ ഒച്ചുകൾ വടശ്ശേരിക്കരയിൽ വ്യാപകമാകുന്നു. ടൗണിലെ മാർക്കറ്റ് ഭാഗത്താണ് വ്യാപനം രൂക്ഷം. ഇവിടുത്തെ കടകമ്പോളങ്ങളുടെ ചുവരുകളിലും കാർഷിക വിളകളിലുമെല്ലാം ഇവയുടെ സാന്നിധ്യം അനുദിനം കൂടുകയാണ്. മാർക്കറ്റിനു പിന്നിലെ ചതുപ്പിലും ഈർപ്പം നിറഞ്ഞ കടകമ്പോളങ്ങളുടെ പിൻഭാഗത്തുമെല്ലാം ഒച്ച് പെറ്റുപെരുകുകയാണ്.

മാർക്കറ്റിനു സമീപം പഞ്ചായത്തിന്‍റെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനാൽ പൂർണമായും നിർമാർജനം ചെയ്യാനാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.ഇപ്പോൾ ഒച്ചുകളുടെ ശല്യമുള്ള സ്ഥലങ്ങളിൽ ഉപ്പും കുമ്മായവുമൊക്കെ ഇട്ട് നാട്ടുകാർ തന്നെയാണ് ഒച്ചുകളെ തുരത്തുന്നത്. പ്രദേശത്തെ കാടുപിടിച്ച സ്ഥലങ്ങളും മാലിന്യവും നീക്കം ചെയ്ത് ഒച്ചിന്‍റെ വ്യാപനം തടയാൻ പഞ്ചായത്ത് നടപടി എടുക്കാത്തപക്ഷം സമീപങ്ങളിലേക്കും ഇവയുടെ ശല്യം വ്യാപിക്കുമെന്ന ഭീതിയിലാണ് ജനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.