ലിതിൻലാൽ
പത്തനംതിട്ട: യുവാവിനുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ ഒരാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കാട് തെറ്റി മുരുപ്പെൽ വീട്ടിൽ ലിതിൻലാലാ( 35 )ണ് പിടിയിലായത്.
കലഞ്ഞൂർ കെ.എസ്.ഇബി ഓഫീസിന് സമീപം പ്ലംബിങ് ആൻഡ് ഇലക്ട്രിക്കൽ സ്ഥാപനം നടത്തിവരുന്ന ഡിപ്പോ ജംഗ്ഷൻ അനു ഭവനം വീട്ടിൽ വി .അനൂപ് കുമാറി(34)നുനേരെ 17 ന് രാത്രി 8.15 ന് വീട്ടിലേക്കുള്ള യാത്രക്കിടെയിലാണ് ആക്രമണമുണ്ടായത്. അറസ്റ്റിലായ ലിതിൻലാലിന് അനൂപ് കുമാറിനോട് നിലവിലുള്ള വിരോധം കാരണം ഇയാൾ മറ്റൊരാളെക്കൊണ്ട് ആസിഡ് ഒഴിപ്പിക്കുകയായിരുന്നു.
മുഖം മാസ്ക് ധരിച്ച് മറച്ച് എത്തിയ അക്രമി കയ്യിൽ കരുതിയ ആസിഡ് അനൂപിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. ഇടത് കണ്ണിന് ഭാഗികമായ കാഴ്ചക്കുറവുണ്ടാവുകയും, മുഖത്തും നെഞ്ചിലും പൊള്ളലേൽക്കുകയും ചെയ്തു. നാലു വർഷമായി സ്ഥാപനം നടത്തി വരികയാണ് അനൂപ്. ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയ കൂടൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് ഇൻസ്പെക്ടർ സി എൽ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
അനൂപിന്റെ മൊഴിയിൽ ലിതിൻ ലാലാവണം ആക്രമണം നടത്തിയതെന്ന് സംശയം പറഞ്ഞിരുന്നു. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അേന്വാഷണത്തിൽ ഇയാളുള്ളത് ആലുവയിലാണെന്ന് സൈബർ സെൽ തിരിച്ചറിഞ്ഞു. ഇതുപ്രകാരം കൂടൽ പോലീസ് ആലുവ പോലീസിനെ വിവരം അറിയിച്ചു, ആലുവ പോലീസ് കണ്ടെത്തി സ്റ്റേഷനിൽ തടഞ്ഞുവക്കുകയുമായിരുന്നു.
മുമ്പ് വിദേശത്തായിരുന്ന പ്രതി, രാജ്യം വിടാനുള്ള തയാറെടുപ്പിലായിരുന്നെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. തുടർന്ന് പാസ്പോർട്ടും കണ്ടെടുത്തു.ആസിഡ് ആക്രമണം നടത്തിയയാളെ കണ്ടെത്തുന്നതിനു വിശദമായ അന്വേഷണമാണ് കൂടൽ പോലീസ് നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.