റോഡിലെ ഡീസലിൽ തെന്നിവീണു; പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ അപകടത്തിൽപ്പെട്ട് ഇരുചക്രവാഹനങ്ങൾ

റാന്നി : പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ റോഡിൽ വീണ ഡീസലിൽ തെന്നിവീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. തോട്ടമൺ വളവിലാണ് സംഭവം നടന്നത്. തുടർന്ന് അഗ്നിശമനസേനാ നേതൃത്വത്തിൽ റോഡിൽ മരപ്പൊടി വിതറി അപകടസാധ്യത പരിഹരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നി തോട്ടമൺ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്.

വലിയ വാഹനങ്ങളിൽ നിന്നും വീഴുന്ന ഡീസൽ കാരണം ഇരുചക്ര വാഹനങ്ങൾ തെന്നി അപകടം ഉണ്ടാകുന്നത് ഇവിടെ പതിവാണ്. ടാങ്ക് നിറയെ ഇന്ധനം നിറച്ച് വരുന്ന വാഹനങ്ങൾ ഇവിടെ വളവ് തിരിയുമ്പോൾ ടാങ്ക് കവിഞ്ഞ് പുറത്തേക്ക് ഇന്ധനം വീഴുന്നതാണ് പ്രശ്നം. 

Tags:    
News Summary - accident on punaloor moovattupuzha highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.