representational image
Posted On
date_range Updated On
date_range വടശേരിക്കരയിൽ കടുവയിറങ്ങി; ആടുകളെ പിടിച്ച് കാടുകയറി
വടശേരിക്കര: വീട്ടുമുറ്റത്തെത്തിയ കടുവ മൂന്ന് ആടുകളെ കടിച്ചെടുത്ത് കാടുകയറി.വടശേരിക്കര ബൗണ്ടറി ചെമ്പരത്തി മൂട് വാലുമണ്ണിൽ അമ്പിളി സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നാണ് കടുവ ആടുകളെ കൊണ്ടുപോയത്.
തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ വീട്ടിന് പിന്നിൽ അസാധാരണ രീതിയിലുള്ള ശബ്ദം കേട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് ആടിനെ കടിച്ചെടുത്ത് ഓടുന്ന കടുവയെ വീട്ടുകാർ കാണുന്നത്. ഒളികല്ല് വനമേഖലയോട് ചേർന്നുള്ള ഈ പ്രദേശത്തെ ജനങ്ങൾ കടുത്ത ഭീതിയിലാണ്.പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.