പൊലീസ് ബാരിക്കേഡ് റോഡിന് കുറുകെ വെച്ച് ഗതാഗതം സ്തംഭിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടിയപ്പോൾ
റോഡിന് കുറുകെ ബാരിക്കേഡ് വെച്ച് ഗതാഗതം സ്തംഭിപ്പിച്ച് അസം സ്വദേശിയുടെ പരാക്രമം
കോഴഞ്ചേരി: ബസ് ബേയിൽ വെച്ചിരുന്ന പൊലീസ് ബാരിക്കേഡ് റോഡിന് കുറുകെവെച്ച് അസം സ്വദേശി ഗതാഗതം സ്തംഭിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്നവരും ഓട്ടോ തൊഴിലാളികളും ചേർന്ന് യുവാവിനെ പിടിച്ചുകെട്ടി ആറൻമുള പൊലീസിൽ ഏൽപിച്ചു. ശനിയാഴ്ച ഉച്ചക്ക് പൊയ്യാനി പ്ലാസ ജങ്ഷനിലായിരുന്നു സംഭവം.
കോഴഞ്ചേരി മേഖലയിൽ ജോലിയെടുക്കുന്ന തൊഴിലാളി നാട്ടിലേക്കുള്ള യാത്രയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ എത്തിയപ്പോഴാണ് നഗരത്തിൽ വിളയാടിയത്. പെട്ടെന്ന് പ്രകോപിതനായ യുവാവ് ബാരിക്കേഡുകൾ ഓരോന്നായി റോഡിന് കുറുകെ വെക്കുകയായിരുന്നു.
ഗതാഗതം നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ ഇടപെട്ടത്. യുവാവ് മാനസിക വിഭ്രാന്തിയുള്ള ആളാണെന്നും ചോദ്യം ചെയ്ത ശേഷം ബന്ധുവിനൊപ്പം വിട്ടയച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.