ചെങ്ങന്നൂർ: ഫേസ്ബുക്കിലെ പരസ്യം കണ്ട് വായ്പക്ക് ശ്രമിച്ച വീട്ടമ്മയുടെ 64,000 രൂപ നഷ്ടമായി. ചെന്നിത്തല തെക്ക് പാറയിൽ പുത്തൻവീട്ടിൽ ബാലന്റെ മകൾ രമ്യക്കാണ് പണം നഷ്ടമായത്. കുറഞ്ഞ പലിശ നിരക്കിൽ അതിവേഗം എസ്.ബി.ഐ വായ്പ തരപ്പെടുത്തി നൽകുമെന്ന ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് രമ്യ വീടിന്റെ പുനരുദ്ധാരണ ആവശ്യങ്ങളുദ്ദേശിച്ച് വാടസ്ആപ് വഴി സന്ദേശമയച്ചത്.
തുടർന്ന് എക്സിക്യൂട്ടിവാണെന്ന് പരിചയപ്പെടുത്തിയയാൾ ലിങ്ക് അയച്ചുനൽകി. അതിൽ ആധാർ, പാൻ കാർഡ്, പാസ്ബുക്ക് എന്നിവ നൽകി. തുടർന്ന് വന്ന സന്ദേശം അനുസരിച്ച് പഞ്ചാബ് നാഷനൽ ബാങ്ക് അക്കൗണ്ടിൽനിന്ന് ആദ്യം 10,000 രൂപ അയക്കണമെന്ന് ആവശ്യപ്പട്ടു. ഇതനുസരിച്ചു പണമടച്ചു.
അക്കൗണ്ട് ബ്ലോക്കാണെന്ന് പറഞ്ഞ് വീണ്ടും 30,000 രൂപകൂടി അയപ്പിക്കുകയും അക്കൗണ്ട് ബ്ലോക്കാണെന്ന അറിയിച്ചതിനാൽ മറ്റൊരു ബാങ്ക് അക്കൗണ്ടിൽനിന്ന് 24,000 രൂപ വീണ്ടും അയപ്പിച്ചു. തുക റീഫണ്ട് ചെയ്തുതരാമെന്നും ഒരുമണികൂറിനകം വായ്പ പാസാകുമെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. മണിക്കൂറുകൾ കഴിഞ്ഞിട്ടും സന്ദേശങ്ങൾ വരാത്തതിനാൽ ഫോണിൽ ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല. ഇതോടെയാണ് രമ്യ മാന്നാർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.