95 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ തിങ്കളാഴ്​ച 19 സ്ഥിരീകരിച്ചു. 199പേര്‍ രോഗമുക്തരായി. ഒരാൾ മരിച്ചു. കടപ്ര സ്വദേശി (55)ആണ്​ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്​. ........................... ഊര്‍ജിത നികുതിപിരിവ് യജ്ഞം പന്തളം തെക്കേക്കര: ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഒടുക്കേണ്ട കെട്ടിടനികുതി സ്വീകരിക്കുന്നതിന് നികുതിപിരിവ് കലക്​ഷന്‍ ക്യാമ്പുകള്‍ നടക്കും. മുന്‍വര്‍ഷം നികുതി ഒടുക്കിയ രസീതും ഈ കാര്യാലയത്തില്‍നിന്ന് നല്‍കിയ ഡിമാന്‍ഡ് നോട്ടീസും സഹിതം ക്യാമ്പുകളിലെത്തി നികുതി ഒടുക്കി ജപ്തി, പ്രോസിക്യൂഷന്‍ തുടങ്ങിയ നിയമനടപടികളില്‍നിന്ന്​ ഒഴിവാകണമെന്നും സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 228498. .................................. സാക്ഷ്യപത്രം സമര്‍പ്പിക്കണം വള്ളിക്കോട്: ഗ്രാമപഞ്ചായത്തില്‍നിന്ന് നിലവില്‍ വിധവ, അവിവാഹിത പെന്‍ഷന്‍ ലഭിക്കുന്ന 60 വയസ്സില്‍ താഴെയുള്ള എല്ലാ ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡി​ൻെറ പകര്‍പ്പും പുനര്‍വിവാഹിതയല്ലെന്നോ, വിവാഹിതയ​െല്ലന്നോ ഉള്ള സാക്ഷ്യപത്രവും ഈ മാസം 31നകം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350229. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍നിന്ന്​ നിലവില്‍ വിധവ, അവിവാഹിത പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 60 വയസ്സില്‍ താഴെയുള്ള എല്ലാ ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡി​ൻെറ പകര്‍പ്പും പുനര്‍വിവാഹിതയല്ലെന്നോ, വിവാഹിതയ​െല്ലന്നോ ഉള്ള സാക്ഷ്യപത്രവം ഈമാസം 31നകം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 228498. ................................ പഠനോപകരണ വിതരണം പത്തനംതിട്ട: റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർധനരായ കുട്ടികൾക്കുമുള്ള പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം മുൻ ജഡ്ജി ജസ്​റ്റിസ് പി.കെ. ഷംസുദ്ദീൻ നിർവഹിച്ചു. റഷീദ് ആനപ്പാറ അധ്യക്ഷതവഹിച്ചു. അംബിക ശ്യാമള, ലോലമ്മ തമ്പി, കല്യാണി കുഞ്ഞിരാമൻ, വാസു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.