പത്തനംതിട്ട: ജില്ലയില്‍ തിങ്കളാഴ്ച 872 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 566പേര്‍ രോഗമുക്തരായി. രണ്ടുപേർ മരിച്ചു. ഏനാദിമംഗലം സ്വദേശി (68), പത്തനംതിട്ട സ്വദേശി (78) എന്നിവരാണ് മരിച്ചത്. 3886 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. അടൂര്‍ 54, പന്തളം 37, പത്തനംതിട്ട 64, തിരുവല്ല 79, ആറന്മുള 17, അരുവാപുലം 13, അയിരൂര്‍ 18, ചെന്നീര്‍ക്കര 10, ഇലന്തൂര്‍ 27, ഏനാദിമംഗലം 14, ഇരവിപേരൂര്‍ 14, ഏഴംകുളം 10, കടമ്പനാട് 10, കലഞ്ഞൂര്‍ 30, കൊടുമണ്‍ 12, കോയിപ്രം 22, കോന്നി 45, കോഴഞ്ചേരി 19, കുളനട 14, മല്ലപ്പള്ളി 10, മല്ലപ്പുഴശേരി 16, നാരങ്ങാനം 15, ഓമല്ലൂര്‍ 13, പള്ളിക്കല്‍ 17, പ്രമാടം 13, റാന്നി 39, റാന്നി-പഴവങ്ങാടി 24, റാന്നി-അങ്ങാടി 11, റാന്നി-പെരുനാട് 18, തോട്ടപ്പുഴശേരി 17, വള്ളിക്കോട് 12, വെച്ചൂച്ചിറ 21 എന്നിങ്ങനെയാണ് രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ. ...................... റിപ്പബ്ലിക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട: കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ജില്ല സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ ആലോചിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പൊലീസിന്‍റെ മൂന്നും, എക്സൈസ്, ഫോറസ്റ്റ് വിഭാഗങ്ങളുടെ ഒന്നുവീതവും ടീമുകള്‍ പരേഡില്‍ പങ്കെടുക്കും. പരേഡ് റിഹേഴ്‌സല്‍ 22ന് ഉച്ചകഴിഞ്ഞ് മൂന്നിനും 24ന് രാവിലെ ഏഴിനും ജില്ല സ്റ്റേഡിയത്തില്‍ നടക്കും. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനര്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ല മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എ.ഡി.എം അലക്സ് പി.തോമസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 12 REPUBLIC റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ക്രമീകരണങ്ങള്‍ തീരുമാനിക്കുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ച് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.