സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം: ഹിമാചലിലേക്ക് ജില്ലയിൽനിന്ന് ഇഷയും

പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏകഭാരത് ശ്രേഷ്ഠഭാരത് പരിപാടിയുമായി ബന്ധപ്പെട്ട് സമഗ്രശിക്ഷാ കേരളം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ട്വിന്നിങ് പ്രോഗ്രാമിലേക്ക് ജില്ലയില്‍നിന്ന് ഇഷയും പങ്കെടുക്കും.അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഇഷ ജാസ്മിന്‍.

പദ്ധതിയുടെ ഭാഗമായി കേരളത്തില്‍നിന്ന് ഹിമാചല്‍ പ്രദേശിലേക്കുള്ള ഒരാഴ്ചത്തെ സന്ദര്‍ശന പരിപാടിയില്‍ എല്ലാ ജില്ലയില്‍നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 25 കുട്ടികള്‍ക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. അക്കാദമിക്രംഗത്ത് എല്ലാ ക്ലാസിലും മികവ് പുലര്‍ത്തിയിട്ടുള്ള ഇഷക്ക് പൂര്‍ണമായ പീരിയോഡിക് ടേബിള്‍ ഒരു മുട്ടത്തോടില്‍ ഏറ്റവും വേഗത്തില്‍ 12 മിനിറ്റ് 56 സെക്കന്‍ഡ്കൊണ്ട് വരച്ചതിന് 2021 ഒക്ടോബര്‍ 16ന് ഇന്ത്യ ബുക്ക് ഓഫ റെക്കോഡ്സില്‍ ഇടംപിടിക്കാന്‍ സാധിച്ചിട്ടുണ്ട്.

സമഗ്ര ശിക്ഷയിലെ എസ്‌കോര്‍ട്ടിങ് അധ്യാപകരുടെ നേതൃത്വത്തിലാണ് സംഘത്തിന്‍റെ യാത്ര. സമഗ്രശിക്ഷാ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ ഇഷ ജാസ്മിന് യാത്രയയപ്പ് നല്‍കി.എസ്.എസ്.കെ. ജില്ല പ്രോജക്ട്‌ കോഓഡിനേറ്റര്‍ ഡോ. ലെജു പി. തോമസ് അധ്യക്ഷനായ യോഗം ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രോഗ്രാം ഓഫിസര്‍മാരായ എ.കെ. പ്രകാശ്, എ.പി. ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - 75th anniversary of independence: Isha from the district to Himachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.