പത്തനംതിട്ട: ജില്ലയില്‍ തിങ്കളാഴ്ച 175 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 716പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച ആറുപേർ മരിച്ചു. വടശ്ശേരിക്കര സ്വദേശി (51), തണ്ണിത്തോട് സ്വദേശി (52), ഏനാദിമംഗലം സ്വദേശി (77), ഇരവിപേരൂര്‍ സ്വദേശി (63), തോട്ടപ്പുഴശ്ശേരി സ്വദേശി (79), അയിരൂര്‍ സ്വദേശി (94) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്ന് വന്നതാണ്. അടൂര്‍ 3, പന്തളം 5, പത്തനംതിട്ട 11, തിരുവല്ല 7, ആനിക്കാട് 2, ആറന്മുള 3, അരുവാപുലം 3, അയിരൂര്‍ 10, ചെന്നീര്‍ക്കര 3, ചെറുകോല്‍ 1, ഏനാദിമംഗലം 4, ഇരവിപേരൂര്‍ 3, കടമ്പനാട് 4, കടപ്ര 2, കലഞ്ഞൂര്‍ 3, കല്ലൂപ്പാറ 2, കവിയൂര്‍ 19, കൊടുമണ്‍ 2, കോയിപ്രം 1, കോന്നി 4, കൊറ്റനാട് 2, കോഴഞ്ചേരി 1, കുളനട 2, കുറ്റൂര്‍ 1, മലയാലപ്പുഴ 1, മല്ലപ്പള്ളി 3, മല്ലപ്പുഴശ്ശേരി 1, മെഴുവേലി 2, മൈലപ്ര 3, നാറാണംമൂഴി 4, നെടുമ്പ്രം 1, നിരണം 2, ഓമല്ലൂര്‍ 1, പള്ളിക്കല്‍ 6, പന്തളം-തെക്കേക്കര 1, പ്രമാടം 3, പുറമറ്റം 1, റാന്നി 1, റാന്നി-പഴവങ്ങാടി 3, റാന്നി-അങ്ങാടി 2, റാന്നി-പെരുനാട് 1, സീതത്തോട് 1, തണ്ണിത്തോട് 1, തോട്ടപ്പുഴശ്ശേരി 1, വടശ്ശേരിക്കര 1, വള്ളിക്കോട് 4, വെച്ചൂച്ചിറ 33 എന്നിങ്ങനെയാണ് രോഗബാധിതരായവരുടെ കണക്ക്. 69 ദുരിതാശ്വാസ ക്യാമ്പുകളില്‍ 2410പേര്‍ പത്തനംതിട്ട: ജില്ലയിലെ ആറു താലൂക്കുകളിലായി തുറന്ന 69 ദുരിതാശ്വാസ ക്യാമ്പുകളിൽ 740 കുടുംബങ്ങളിലെ 2410 പേർ. കോഴഞ്ചേരി താലൂക്കില്‍ 15, അടൂരില്‍ 21, തിരുവല്ലയില്‍ 14, റാന്നിയില്‍ 2, മല്ലപ്പള്ളിയില്‍ 1, കോന്നിയില്‍ 16 ക്യാമ്പുകളാണ് തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.