പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്ച 448പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 333പേര് രോഗമുക്തരായി. രോഗംബാധിച്ച ഒരാൾ മരിച്ചു. 93 വയസ്സുള്ള ചിറ്റാർ സ്വദേശിനിയാണ് കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ മരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശത്തുനിന്ന് വന്നതും ആറുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരും 439പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34പേരുണ്ട്. പന്തളം-30, അടൂര്‍-29, തിരുവല്ല-24, പത്തനംതിട്ട-9 എന്നിങ്ങനെയാണ് നഗരസഭ പ്രദേശങ്ങളിൽ രോഗികൾ. റാന്നി പഴവങ്ങാടി-23, കടമ്പനാട്-21, കുളനട-20, ഇലന്തൂര്‍-15, മെഴുവേലി, ഏഴംകുളം-13, തുമ്പമണ്‍, തോട്ടപ്പുഴശ്ശേരി-12, കോയിപ്രം, റാന്നി, കൊടുമണ്‍, കല്ലൂപ്പാറ-11, റാന്നി പെരുനാട്-10, പ്രമാടം, വടശ്ശേരിക്കര, ആറന്മുള- 9, കോന്നി, റാന്നി അങ്ങാടി, കുറ്റൂര്‍, ഏനാദിമംഗലം-8, പള്ളിക്കല്‍, കടപ്ര-7, ഏറത്ത്, കൊറ്റനാട്, മലയാലപ്പുഴ, ആനിക്കാട്- 6, കുന്നന്താനം, വള്ളിക്കോട്, മല്ലപ്പുഴശ്ശേരി, മല്ലപ്പള്ളി, സീതത്തോട്, പുറമറ്റം, അയിരൂര്‍-5 എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിൽനിന്ന് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 36,120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തരായവരുടെ എണ്ണം 29,389 ആണ്. ജില്ലക്കാരായ 6507 പേര് നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 6270പേര് ജില്ലയിലും, 237പേര് ജില്ലക്ക് പുറത്തും ചികിത്സയിലാണ്. ആകെ 20,899 പേര് നിരീക്ഷണത്തിലാണ്. കാർഷിക പരിശീലനം പത്തനംതിട്ട: ജില്ല കൃഷിവിജ്ഞാന കേന്ദ്രത്തിൻെറ ആഭിമുഖ്യത്തില്‍ ഈ മാസം 15 മുതല്‍ വിവിധ പരിശീലനങ്ങള്‍ നടത്തും. ശാസ്ത്രീയ പച്ചക്കറികൃഷി, കൂണ്‍കൃഷി, കുറ്റി കുരുമുളക് കൃഷി, തെങ്ങിൻെറ രോഗകീട നിയന്ത്രണം, വിവിധതരം കമ്പോസ്റ്റുകളുടെ ഉൽപാദനം എന്നീ വിഷയങ്ങളിലാണു പരിശീലനം. താൽപര്യമുള്ളവര് വ്യാഴാഴ്ച ൈവകീട്ട് മൂന്നിനകം 8078572094 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.