Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right448 പേര്‍ക്ക് കോവിഡ്;...

448 പേര്‍ക്ക് കോവിഡ്; 333പേര്‍ രോഗമുക്തരായി

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്​ച 448പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 333പേര്‍ രോഗമുക്തരായി. രോഗംബാധിച്ച ഒരാൾ മരിച്ചു. 93 വയസ്സുള്ള ചിറ്റാർ സ്വദേശിനിയാണ്​ കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ മരിച്ചത്​. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശത്തുനിന്ന് വന്നതും ആറുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും 439പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34പേരുണ്ട്. പന്തളം-30, അടൂര്‍-29, തിരുവല്ല-24, പത്തനംതിട്ട-9 എന്നിങ്ങനെയാണ്​ നഗരസഭ പ്രദേശങ്ങളിൽ രോഗികൾ. റാന്നി പഴവങ്ങാടി-23, കടമ്പനാട്-21, കുളനട-20, ഇലന്തൂര്‍-15, മെഴുവേലി, ഏഴംകുളം-13, തുമ്പമണ്‍, തോട്ടപ്പുഴശ്ശേരി-12, കോയിപ്രം, റാന്നി, കൊടുമണ്‍, കല്ലൂപ്പാറ-11, റാന്നി പെരുനാട്-10, പ്രമാടം, വടശ്ശേരിക്കര, ആറന്മുള- 9, കോന്നി, റാന്നി അങ്ങാടി, കുറ്റൂര്‍, ഏനാദിമംഗലം-8, പള്ളിക്കല്‍, കടപ്ര-7, ഏറത്ത്, കൊറ്റനാട്, മലയാലപ്പുഴ, ആനിക്കാട്- 6, കുന്നന്താനം, വള്ളിക്കോട്, മല്ലപ്പുഴശ്ശേരി, മല്ലപ്പള്ളി, സീതത്തോട്, പുറമറ്റം, അയിരൂര്‍-5 എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിൽനിന്ന്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ജില്ലയില്‍ ഇതുവരെ 36,120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തരായവരുടെ എണ്ണം 29,389 ആണ്. ജില്ലക്കാരായ 6507 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 6270പേര്‍ ജില്ലയിലും, 237പേര്‍ ജില്ലക്ക്​ പുറത്തും ചികിത്സയിലാണ്. ആകെ 20,899 പേര്‍ നിരീക്ഷണത്തിലാണ്. കാർഷിക പരിശീലനം പത്തനംതിട്ട: ജില്ല കൃഷിവിജ്ഞാന കേന്ദ്രത്തി​ൻെറ ആഭിമുഖ്യത്തില്‍ ഈ മാസം 15 മുതല്‍ വിവിധ പരിശീലനങ്ങള്‍ നടത്തും. ശാസ്ത്രീയ പച്ചക്കറികൃഷി, കൂണ്‍കൃഷി, കുറ്റി കുരുമുളക് കൃഷി, തെങ്ങി​ൻെറ രോഗകീട നിയന്ത്രണം, വിവിധതരം കമ്പോസ്​റ്റുകളുടെ ഉൽപാദനം എന്നീ വിഷയങ്ങളിലാണു പരിശീലനം. താൽപര്യമുള്ളവര്‍ വ്യാഴാഴ്​ച ​ൈവകീട്ട്​ മൂന്നിനകം 8078572094 എന്ന നമ്പരില്‍ പേര് രജിസ്​റ്റര്‍ ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story