1708 പേര്‍ക്ക് കൂടി കോവിഡ്; ആറു മരണം

രോഗസ്ഥിരീകരണ നിരക്ക്​ 42 ശതമാനം പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്ച 1708 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 752പേര്‍ രോഗമുക്തരായി. രോഗംബാധിച്ച്​ ആറുപേർ മരിച്ചു. കോഴഞ്ചേരി സ്വദേശി (73), കടമ്പനാട് സ്വദേശി (63), കൊടുമണ്‍ സ്വദേശി (85), ഏറത്ത് സ്വദേശി (65), റാന്നി-പഴവങ്ങാടി സ്വദേശി (73), റാന്നി സ്വദേശി (68) എന്നിവരാണ്​ മരിച്ചത്​. ഇന്നലെ രോഗസ്ഥിരീകരണ നിരക്ക്​ 42 ശതമാനമാണ്​. അടൂര്‍ 65, പന്തളം 43, പത്തനംതിട്ട 138, തിരുവല്ല 139, ആനിക്കാട് 12, ആറന്മുള 64, അരുവാപ്പുലം 24, അയിരൂര്‍ 41, ചെന്നീര്‍ക്കര 18, ചെറുകോല്‍ 14, ചിറ്റാര്‍ 3, ഏറത്ത് 24, ഇലന്തൂര്‍ 34, ഏനാദിമംഗലം 19, ഇരവിപേരൂര്‍ 17, ഏഴംകുളം 30, എഴുമറ്റൂര്‍ 25, കടമ്പനാട് 38, കടപ്ര 26, കലഞ്ഞൂര്‍ 27, കല്ലൂപ്പാറ 16, കവിയൂര്‍ 10, കൊടുമണ്‍ 23, കോയിപ്രം 50, കോന്നി 51, കൊറ്റനാട് 11, കോട്ടാങ്ങല്‍ 10, കോഴഞ്ചേരി 60, കുളനട 21, കുന്നന്താനം 26, കുറ്റൂര്‍ 14, മലയാലപ്പുഴ 21, മല്ലപ്പള്ളി 39, മല്ലപ്പുഴശ്ശേരി 15, മെഴുവേലി 12, മൈലപ്ര 18, നാറാണംമൂഴി 8, നാരങ്ങാനം 33, നെടുമ്പ്രം 15, നിരണം 17, ഓമല്ലൂര്‍ 31, പള്ളിക്കല്‍ 26, പന്തളം-തെക്കേക്കര 23, പെരിങ്ങര 23, പ്രമാടം 34, പുറമറ്റം 14, റാന്നി 47, റാന്നി-പഴവങ്ങാടി 54, റാന്നി-അങ്ങാടി 20, റാന്നി-പെരുനാട് 19, സീതത്തോട് 5, തണ്ണിത്തോട് 8, തോട്ടപ്പുഴശ്ശേരി 13, തുമ്പമണ്‍ 7, വടശ്ശേരിക്കര 55, വള്ളിക്കോട് 24, വെച്ചൂച്ചിറ 34 എന്നിങ്ങനെയാണ്​ രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്. കോവിഡ് കണക്കുകള്‍ വ്യക്തമായിരിക്കണം -കലക്ടര്‍ പത്തനംതിട്ട: കോവിഡ് കണക്കുകള്‍ കൃത്യതയോടെയും വ്യക്തതയോടെയുമാണ് ശേഖരിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അതിനനുസരിച്ചായിക്കും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങളിലേക്ക് ജില്ല പ്രവേശിക്കുകയെന്നും കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രോഗികള്‍ക്കായുള്ള വാഹന സൗകര്യം, ആശയവിനിമയത്തിനായുള്ള കാള്‍സൻെറര്‍ എന്നിവ ഏര്‍പ്പെടുത്താൻ കലക്ടര്‍ നിർദേശം നല്‍കി. കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്‍ 66.77 ശതമാനം പൂര്‍ത്തിയാക്കിയതായി ഡി.എം.ഒ എല്‍. അനിതകുമാരി അറിയിച്ചു. വാര്‍ഡ്​തല ജാഗ്രത സമിതിയില്‍ കുടുംബശ്രീ അംഗങ്ങളെയും ആശാ പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ഡി.ഡി.പി കെ.ആര്‍. സുമേഷ് യോഗത്തില്‍ അറിയിച്ചു. കോവിഡ് ധനസഹായത്തിനായി 1301 അപേക്ഷ ലഭിച്ചതില്‍ 1032 അപേക്ഷ പാസാക്കി. 887 അപേക്ഷകളില്‍ ധനസഹായം കൈമാറിയതായി ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ഗോപകുമാര്‍ പറഞ്ഞു. ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഡി.എം.ഒ എല്‍. അനിത കുമാരി, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.