1262 പേര്‍ക്ക് കോവിഡ്; 1146 പേര്‍ രോഗമുക്തർ

225 പേര്‍ ജില്ലക്ക്​ പുറത്ത്​ ചികിത്സയിൽ പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്ച 1262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1146 പേര്‍ രോഗമുക്തരായി. ശനിയാഴ്ച രോഗികളുടെ എണ്ണം 2000 കടന്നിരുന്നു. ഇതിനിടെ, രണ്ട്​ ദിവസമായി രോഗസ്ഥിരീകരണ നിരക്ക്​ ആരോഗ്യവകുപ്പ്​ പുറത്തുവിടുന്നില്ല. ഒമി​ക്രോണി‍ന്‍റെ കണക്കും നൽകുന്നില്ല. അടൂര്‍ 43, പന്തളം 35, പത്തനംതിട്ട 129, തിരുവല്ല 61, ആനിക്കാട് 7, ആറന്മുള 29, അരുവാപ്പുലം 17, അയിരൂര്‍ 32, ചെന്നീര്‍ക്കര 15, ചെറുകോല്‍ 14, ചിറ്റാര്‍ 5, ഏറത്ത് 12, ഇലന്തൂര്‍ 22, ഏനാദിമംഗലം 10, ഇരവിപേരൂര്‍ 8, ഏഴംകുളം 13, എഴുമറ്റൂര്‍ 10, കടമ്പനാട് 14, കടപ്ര 17, കലഞ്ഞൂര്‍ 28, കല്ലൂപ്പാറ 17, കവിയൂര്‍ 2, കൊടുമണ്‍ 33, കോയിപ്രം 25, കോന്നി 71, കൊറ്റനാട് 9, കോട്ടാങ്ങല്‍ 11, കോഴഞ്ചേരി 25, കുളനട 16, കുന്നന്താനം 36, കുറ്റൂര്‍ 4, മലയാലപ്പുഴ 22, മല്ലപ്പള്ളി 41, മല്ലപ്പുഴശ്ശേരി 22, മെഴുവേലി 17, മൈലപ്ര 13, നാറാണംമൂഴി 9, നാരങ്ങാനം 21, നെടുമ്പ്രം 15, നിരണം 4, ഓമല്ലൂര്‍ 26, പള്ളിക്കല്‍ 11, പന്തളം തെക്കേക്കര 6, പെരിങ്ങര 28, പ്രമാടം 65, പുറമറ്റം 12, റാന്നി 18, റാന്നി- പഴവങ്ങാടി 32, റാന്നി- അങ്ങാടി 18, റാന്നി-പെരുനാട് 7, സീതത്തോട് 3, തണ്ണിത്തോട് 12, തോട്ടപ്പുഴശ്ശേരി 13, തുമ്പമണ്‍ 9, വടശ്ശേരിക്കര 10, വള്ളിക്കോട് 33, വെച്ചൂച്ചിറ 23 എന്നിങ്ങനെയാണ്​ നിലവിൽ 8486 പേര്‍ രോഗികളായിട്ടുണ്ട്. ഇതിൽ 225 പേര്‍ ജില്ലക്ക്​ പുറത്ത്​ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.