lead 38 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയം നേടി പത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലക്ക് 99.16 ശതമാനം വിജയം. 10,525 പേർ പരീക്ഷ എഴുതിയതിൽ 10,437 പേർ ഉന്നത പഠനത്തിന് അർഹത നേടി. ഇതിൽ 5442 പേർ ആൺകുട്ടികളും 4995 പേർ പെൺകുട്ടികളുമാണ്. 919 പേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതിൽ 250 ആൺകുട്ടികളും 669 പെൺകുട്ടികളുമാണ്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മൊത്തം 229 പേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതിൽ 71 ആൺകുട്ടികളും 158 പെൺകുട്ടികളും ഉൾപ്പെടും. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 690 പേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതിൽ 179 പേർ ആൺകുട്ടികളും 511 പേർ പെൺകുട്ടികളുമാണ്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 3681 പേർ പരീക്ഷയെഴുതി. ഇതിൽ 3654 പേർ വിജയിച്ചു. 1955 ആൺകുട്ടികളും 1699 പെൺകുട്ടികളുമാണ് വിജയികളായത്. വിജയ ശതമാനം 99.27 ശതമാനം. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 6844 പേർ പരീക്ഷയെഴുതി. ഇതിൽ 6783 പേർ വിജയിച്ചു. 3487 പേർ ആൺകുട്ടികളും 3296 പേർ പെൺകുട്ടികളുമാണ്. വിജയ ശതമാനം 99.11 ശതമാനം. ജില്ലയിൽ 38 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.