പന്തളം നഗരസഭ വാർഡുകളിലൂടെ - വാർഡ് 9 മുസ്ലിം സമുദായത്തിന് ഏറെ സ്വാധീനമുള്ള പ്രദേശമാണ് തോന്നല്ലൂർ ഉളമയിൽ വാർഡ്. ഇവിടെ ഇക്കുറി തീപാറുന്ന പോരാട്ടമാണ്. കഴിഞ്ഞതവണ നേരിയ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് ജയിച്ചത്. കഴിഞ്ഞ തവണ എസ്.ഡി.പി.ഐ രണ്ടാം സ്ഥാനത്ത് എത്തി. ഇക്കുറി എൽ.ഡി.എഫ്, യു.ഡി.എഫ്, എസ്.ഡി.പി.ഐ തമ്മിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൽ വാഹിദാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശനം. കെ.എസ്.യു താലൂക്ക് സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം, കോളജ് യൂനിയൻ ഭാരവാഹി, ഓൾ കേരള ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, പ്രൈവറ്റ് കോളജ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കടയ്ക്കാട് മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റി അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി എച്ച്. സക്കീർ ഡി.വൈ.എഫ്.ഐ പന്തളം മേഖല ഭാരവാഹിയും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. എസ്.ഡി.പി.ഐ സ്ഥാനാർഥി അബ്ദുൽ ജബ്ബാർ. നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്നു. മുൻ കോൺഗ്രസ് ബൂത്ത് പ്രസിഡൻറായിരുന്നു. ഓട്ടോ ഡ്രൈവറായ അനിൽകുമാറാണ് ബി.ജെ.പി സ്ഥാനാർഥി. ബി.എം.എസ് മോട്ടോർ തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം, എൻ.എസ്.എസ് കരയോഗം സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിക്കുന്നു. ചിത്രം: 09 Abdul Vahid UDF -അബ്ദുൽ വാഹിദ് (യു.ഡി.എഫ്) ചിത്രം: 09 Sakeer LDF -എച്ച്. സക്കീർ (എൽ.ഡി.എഫ്) ചിത്രം: 09 Abdul Jabbar SDPI -അബ്ദുൽ ജബ്ബാർ (എസ്.ഡി.പി.ഐ) ചിത്രം: 09 Anilkumar BJP -അനിൽകുമാർ (ബി.ജെ.പി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.