Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം നഗരസഭ -വാർഡ്​

പന്തളം നഗരസഭ -വാർഡ്​ 9

text_fields
bookmark_border
പന്തളം നഗരസഭ വാർഡുകളിലൂടെ - വാർഡ് 9 മുസ്​ലിം സമുദായത്തിന്​ ഏറെ സ്വാധീനമുള്ള പ്രദേശമാണ് തോന്നല്ലൂർ ഉളമയിൽ വാർഡ്. ഇവിടെ ഇക്കുറി തീപാറുന്ന പോരാട്ടമാണ്. കഴിഞ്ഞതവണ നേരിയ ഭൂരിപക്ഷത്തിലാണ്​ എൽ.ഡി.എഫ് ജയിച്ചത്​. കഴിഞ്ഞ തവണ എസ്.ഡി.പി.ഐ രണ്ടാം സ്ഥാനത്ത് എത്തി. ഇക്കുറി എൽ.ഡി.എഫ്, യു.ഡി.എഫ്, എസ്.ഡി.പി.ഐ തമ്മിൽ ത്രികോണ മത്സരമാണ് നടക്കുന്നത്​. യു.ഡി.എഫ് സ്ഥാനാർഥി അബ്​ദുൽ വാഹിദാണ്​. കെ.എസ്.യുവിലൂടെ രാഷ്​ട്രീയ പ്രവേശനം. കെ.എസ്.യു താലൂക്ക് സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം, കോളജ് യൂനിയൻ ഭാരവാഹി, ഓൾ കേരള ഡ്രൈവിങ്​ സ്കൂൾ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​, കോൺഗ്രസ്​ ബ്ലോക്ക് സെക്രട്ടറി, പ്രൈവറ്റ് കോളജ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കടയ്ക്കാട് മുസ്​ലിം ജമാഅത്ത് പരിപാലന കമ്മിറ്റി അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി എച്ച്. സക്കീർ ഡി.വൈ.എഫ്.ഐ പന്തളം മേഖല ഭാരവാഹിയും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. എസ്.ഡി.പി.ഐ സ്ഥാനാർഥി അബ്​ദുൽ ജബ്ബാർ. നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്നു. മുൻ കോൺഗ്രസ്​ ബൂത്ത് പ്രസിഡൻറായിരുന്നു. ഓട്ടോ ഡ്രൈവറായ അനിൽകുമാറാണ്​ ബി.ജെ.പി സ്​ഥാനാർഥി. ബി.എം.എസ് മോട്ടോർ തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം, എൻ.എസ്.എസ് കരയോഗം സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിക്കുന്നു. ചിത്രം: 09 Abdul Vahid UDF -അബ്​ദുൽ വാഹിദ് (യു.ഡി.എഫ്) ചിത്രം: 09 Sakeer LDF -എച്ച്. സക്കീർ (എൽ.ഡി.എഫ്) ചിത്രം: 09 Abdul Jabbar SDPI -അബ്​ദുൽ ജബ്ബാർ (എസ്.ഡി.പി.ഐ) ചിത്രം: 09 Anilkumar BJP -അനിൽകുമാർ (ബി.ജെ.പി)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story