പത്തനംതിട്ട: പരിസ്ഥിതി ദിനത്തിൽ ഓമല്ലൂർ പഞ്ചായത്തിലെ 14 വാർഡിൽ വിതരണം ചെയ്യുന്നതിന് തൊഴിലുറപ്പ് തൊഴിലാളികൾ നട്ടുവളർത്തിയ 7195 തൈയുടെ നടീൽ ഉദ്ഘാടനം നടന്നു. തൈ നടീൽ മണ്ണാറമലയിൽ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോൺസൺ വിളവിനാലും സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെ. ഇന്ദിരാദേവിയും ഉദ്ഘാടനം ചെയ്തു. തൈകൾ സൗജന്യമായാണ് നട്ടുനൽകുന്നത്. ഇതിന്‍റെ പരിപാലനവും തൊഴിലുറപ്പിന്‍റെ നേതൃത്വത്തിൽ നടക്കും. 100 ദിവസം കൊണ്ടാണ് തൊഴിലാളികൾ തൈകൾ നട്ടു വളർത്തി വലുതാക്കിയത്. -------- നികുതി പിരിവ് ഓൺലൈനിലേക്ക് കല്ലൂപ്പാറ: വസ്തു നികുതി പിരിവ് പൂർണമായും ഓൺലൈൻ പേമെന്‍റ് സംവിധാനത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായി കല്ലൂപ്പാറ പഞ്ചായത്തിലെ എല്ലാ കെട്ടിട ഉടമകളും അവരുടെ പേരിലുള്ള കെട്ടിട നമ്പറുകളും മൊബൈൽ നമ്പറുകളും ഈ മാസം 18ന് മുമ്പ് പഞ്ചായത്ത് ഓഫിസിൽ നേരിട്ടോ താഴെ പറയുന്ന ഫോൺ നമ്പറുകൾ മുഖേനയോ അറിയിക്കണം. യഥാക്രമം വാർഡുകൾ, ബന്ധപ്പെടേണ്ട നമ്പർ ചുവടെ: വാർഡ് 1, 2, 3, 13, 14- 8590812415. വാർഡ് 4, 5, 6, 7, 8-9446040779. വാർഡ് 9, 10, 11, 12-8848424104, 9387355255. -------- വൈദ്യുതി മുടങ്ങും മല്ലപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാന്താനം, പുതുശ്ശേരി, മൂശാരിക്കവല, കാഞ്ഞിരത്തിങ്കൽ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി മല്ലപ്പള്ളി അസിസ്റ്റന്‍റ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.