കോന്നിയിൽ 635 കോടിയുടെ കുടിവെള്ള പദ്ധതിക്ക്​ അനുമതി

കോന്നി: കോന്നി നിയോജകമണ്ഡലത്തിലെ 635 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതിക്ക് അനുമതി ലഭിച്ചതായി. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. 65442 കുടുംബങ്ങൾക്ക് ശുദ്ധജലമെത്തിക്കാൻ കഴിയുന്ന പദ്ധതിയാണ്. 2020ലെ ബജറ്റിലാണ് കോന്നി മണ്ഡലത്തിൽ 400 കോടിയുടെ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. വാട്ടർ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ തയാറാക്കിയത്. വിശദമായ പദ്ധതി റിപ്പോർട്ടിനെ തുടർന്ന് 635 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ഇതോടെ കോന്നി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ശുദ്ധജല വിതരണ പദ്ധതികളാകും. കലഞ്ഞൂർ പഞ്ചായത്തിൽ 116.48 കോടി, ഏനാദിമംഗലം പഞ്ചായത്തിൽ പദ്ധതിക്കായി 105.69, അരുവാപ്പുലം പഞ്ചായത്തിൽ 34.23, കോന്നി പഞ്ചായത്തിൽ 32.39, തണ്ണിത്തോട് പഞ്ചായത്തിൽ 14.76 കോടി, വള്ളിക്കോട് പഞ്ചായത്തിൽ 36.81 കോടി, പ്രമാടം പഞ്ചായത്തിൽ 102.80 കോടിയുടെ അനുമതി ലഭിച്ചു. മലയാലപ്പുഴ പഞ്ചായത്തിൽ 63.28 കോടി, മൈലപ്ര പഞ്ചായത്തിൽ 36.11, ചിറ്റാർ പഞ്ചായത്തിൽ 41 , സീതത്തോട് പഞ്ചായത്തിൽ 51.50 കോടിയുടെയും അനുമതി ലഭിച്ചു. സീതത്തോട് പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് കക്കാട് ആറിൽനിന്ന്​ മലയാലപ്പുഴ മൈലപ്ര പഞ്ചായത്തുകളിലേക്ക് മണിയാർ ഡാമിൽനിന്ന്​ ഏനാദിമംഗലം പഞ്ചായത്ത്, കലഞ്ഞൂർ പഞ്ചായത്ത് ഭാഗികമായും കല്ലടയാറ്റിൽനിന്ന്​ പ്രമാടം കോന്നി വള്ളിക്കോട് അരുവാപ്പുലം കലഞ്ഞൂർ പഞ്ചായത്ത് ഭാഗികമായും അച്ചൻകോവിലാറ്റിൽനിന്ന്​ തണ്ണിത്തോട് പഞ്ചായത്തിലേക്ക് കല്ലാറ്റിൽനിന്ന്​ ചിറ്റാർ പഞ്ചായത്തിലേക്ക് കക്കാട് എന്നിങ്ങനെ ആറ്റിൽനിന്ന്​​ ജലം ശേഖരിച്ചു ശുദ്ധീകരിച്ചാണ് വിതരണം നടത്തുക. പുതുതായി ഭൂമി ഏറ്റെടുത്ത് ഏനാദിമംഗലം തെങ്ങുംതറ മേലേതിൽ ഭാഗത്ത്​ ഒന്നര ഏക്കർ സ്ഥലത്ത്​ വാട്ടർ ട്രീറ്റ്മൻെറ് സ്ഥാപിക്കും. ഇവിടെനിന്ന്​ ചായലോട്, അഞ്ചുമല, മുരുഗൻ കുന്ന്, മലനട, എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിച്ച്​ ശുദ്ധജലം എത്തിക്കും. കോന്നി നെടുവിനാക്കുഴി മുരുപ്പിൽ ഒരു ഏക്കർ സ്ഥലത്ത്​ പ്ലാന്‍റ്​ സ്ഥാപിക്കും. ഇവിടെനിന്ന്​ പടപ്പാറ, കുളത്തുമൺ, എന്നിവിടങ്ങളിൽ പുതിയ ടാങ്കുകൾ സ്ഥാപിച്ച്​ അരുവാപ്പുലം പഞ്ചായത്ത്‌ കലഞ്ഞൂർ പഞ്ചായത്ത്‌ ഭാഗങ്ങളിലും ശുദ്ധജലം എത്തിക്കും. ഒപ്പം നിലവിലെ ടാങ്കുകളും ഉപയോഗിക്കും. സീതത്തോട് പഞ്ചായത്തിൽ സ്വാമി പടി, അളിയൻ മുക്ക്, തേവർമല, പഞ്ഞിപ്പാറ എന്നിവിടങ്ങളിലും ചിറ്റാർ പഞ്ചായത്തിൽ മീൻ കുഴി തടം, കട്ടച്ചിറ, നീലി പിലാവ് ടോപ്പ്, നീലി പിലാവ് ബോട്ടം, കൊടുമുടി, തെക്കേക്കര ടോപ്പ്, തെക്കേക്കര ബോട്ടം, മൺ പിലാവ് ടോപ്, മൺ പിലാവ് ബോട്ടം, തേരകത്തും മണ്ണ്, തേരകത്തും മണ്ണ് ബോട്ടം, കുളങ്ങര വാലി ടോപ്പ്, കുളങ്ങര വാലി ബോട്ടം, കമ്പകത്തുംപാറ, ആറാട്ട് കുടുക്ക, മലയാലപ്പുഴ പഞ്ചായത്തിൽ കാഞ്ഞിരപ്പാറ, മുകളുംതറ മുരുപ്പ്, മൈലപ്ര പഞ്ചായത്തിൽ വലിയന്തി, ചീങ്കൽതടം, കാറ്റാടി എന്നിവിടങ്ങളിലും ടാങ്ക് സ്ഥാപിക്കും. പദ്ധതി നിർവഹണം വേഗത്തിലാക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.