ജില്ലയില്‍ 6300 ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മെൻറ്​ സെൻറർ മുറികള്‍ വരുന്നു

ജില്ലയില്‍ 6300 ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെറർ മുറികള്‍ വരുന്നു പത്തനംതിട്ട: ജില്ലയില്‍ ഈ മാസം 23ന് മുമ്പ്​ 6300 ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെറര്‍ മുറികള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍നിന്ന്​ നടത്തിയ വിഡിയോ കോണ്‍ഫറന്‍സ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പഞ്ചായത്തിലും 100 മുറി വീതവും നഗരസഭയില്‍ 250 മുറിയും സജ്ജമാക്കണം. ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററിനായി സ്‌കൂള്‍ ഓഡിറ്റോറിയങ്ങള്‍, കെട്ടിടങ്ങള്‍, വലിയ ഓഡിറ്റോറിയങ്ങള്‍ എന്നിവ ​െതരഞ്ഞെടുക്കാം. രോഗികള്‍ക്ക് കിടക്കാനുള്ള കട്ടില്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. ഭക്ഷണം, വൈദ്യുതി, കുടിവെള്ളം എന്നിവയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററില്‍ രണ്ട് നഴ്‌സുമാരും ഒരു ഡോക്ടറുമാണുണ്ടാവുക. ഇവര്‍ക്ക് ആശയവിനിമയത്തിന്​ മൂന്ന് മൊബൈല്‍ ഫോൺ ഉണ്ടാവണം. വളൻറിയേഴ്‌സ്, ക്ലീനിങ്​ സ്​റ്റാഫുകള്‍, സെക്യൂരിറ്റി എന്നിവക്കുള്ള ആളുകളെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമിക്കണം. സൻെററിലെ ഭക്ഷണാവശിഷ്​ടങ്ങള്‍ നീക്കം ചെയ്യേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. രോഗികളുടെ യാത്രസൗകര്യത്തിനുള്ള വാഹനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. പാര്‍ട്ടീഷന്‍ ചെയ്ത രണ്ട് ഓട്ടോ/ ടാക്‌സികള്‍ ഒരേ സമയം ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററിലുണ്ടാവണം. ആവശ്യമായ ടോയ്‌ലറ്റ് സംവിധാനം ഉറപ്പുവരുത്തണം. വിനോദത്തിനാവശ്യമായ ടെലിവിഷന്‍, ഇൻറര്‍നെറ്റ് സൗകര്യവും ഉറപ്പുവരുത്തണമെന്നും കലക്ടര്‍ പറഞ്ഞു. ഡി.എം.ഒ ഡോ. എ.എല്‍. ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ. എബി സുഷന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.