p2 lead... തൊടുപുഴ: നഗരത്തിൽനിന്ന് എട്ടുകിലോമീറ്റർ മാത്രമാണ് കരിങ്കുന്നം പഞ്ചായത്തിലെ തണ്ണീറ്റംപാറ കോളനിയിലേക്കുള്ളത്. എന്നാൽ, വഴിയും വെള്ളവുമില്ലാതെ കോളനിക്കാർ ദുരിതത്തിലായിട്ട് നാളുകളായി. കോളനിയിൽ 58 കുടുബങ്ങളാണുള്ളത്. കരിങ്കുന്നം പഞ്ചായത്തിൻെറ അഞ്ചാം വാർഡായ അഴകുമ്പാറക്കടുത്തുള്ള കോളനിയിൽനിന്ന് പുറത്തുകടക്കാൻ രണ്ടരയടി വീതിയുള്ള തൊണ്ട് മാത്രമാണുള്ളത്. കിടപ്പുരോഗികളെയടക്കം തലച്ചുമടായെടുത്ത് നടന്ന് വാഹനമെത്തുന്ന സ്ഥലത്തെത്തിച്ച് വേണം ആശുപത്രിയിലെത്തിക്കാൻ. *രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത് സാഹസികം അതിസാഹസികമായി വേണം 250 നീളം ദൂരം ഈ ചെങ്കുത്തായ ഇടുങ്ങിയ തൊണ്ടിലൂടെ രോഗിയെ ചുമന്നെത്തിക്കാൻ. മൂന്നാഴ്ച മുമ്പ് വീണതിനെ തുടർന്ന് കാൽമുട്ടിൻെറ ചിരട്ടപൊട്ടി കിടപ്പിലായ അന്ധയായ വയോധിക തണ്ണീറ്റംപാറ കോളനിയിലെ പ്രസന്ന രാമൻകുട്ടി (60) ഇത്തരത്തിൽ ആശുപത്രിയിൽ പോകാനാകാതെ ദിവസങ്ങളായി പ്രയാസത്തിലായിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട മനുഷ്യാവകാശ കമീഷൻ, വയോധികയെ ജില്ല സാമൂഹിക നീതി ഓഫിസർ ഏറ്റവുമടുത്ത ദിവസം സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി അവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നേടുന്നതിനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് ഉത്തരവിട്ടു. ഇതിൻെറ അടിസ്ഥാനത്തിൽ സാമൂഹിക നീതി ഓഫിസർ നൽകിയ കത്ത് പ്രകാരം തിങ്കളാഴ്ച തൊടുപുഴ ഫയർ ആൻഡ് റസ്ക്യൂ വിഭാഗം സ്ഥലത്തെത്തി വൃദ്ധയെ സ്ട്രെച്ചറിൽ ചുമന്ന് പുറത്തെത്തിച്ചശേഷം ആംബുലൻസിൽ തൊടുപുഴ ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ രഞ്ജി കൃഷ്ണൻ, നിതീഷ്, സുനിൽ എം. കേശവൻ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. വയോധികക്ക് ചികിത്സ ഉറപ്പാക്കിയശേഷം 27നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടിരുന്നു. കുടിവെള്ളത്തിനും കഷ്ടപ്പാട് നിരവധി കിടപ്പുരോഗികളും ഭിന്നശേഷിക്കാരും ഗർഭിണികളുമെല്ലാം ഈ കോളനിയിൽനിന്ന് അത്യാവശ്യഘട്ടങ്ങളിൽ പുറത്തുകടക്കാനാകാതെ കഷ്ടപ്പെടുന്നുണ്ട്. ഭൂരിഭാഗവും നിർധന കുടുംബങ്ങളായതിനാൽ സർക്കാർ അധികൃതരും ഇവരെ തിരിഞ്ഞുനോക്കാറില്ല. വഴിയില്ലാത്തതിനാൽ നല്ലൊരു വീട് വെക്കാൻപോലും ഇവർക്ക് സാധിക്കുന്നില്ല. വീട്ടിലേക്ക് വാഹനങ്ങൾ പോകാത്തതിനാൽ സാധനങ്ങൾ തലച്ചുമടായാണ് എത്തിക്കുന്നത്. മാത്രമല്ല കുടിവെള്ളം പോലും പലപ്പോഴും കൃത്യമായി കിട്ടാത്ത സാഹചര്യമുണ്ടെന്ന് കോളനിക്കാർ പറയുന്നു. വെള്ളം പണം കൊടുത്ത് വാങ്ങുകയാണ് പലപ്പോഴും. അധികൃതർ വിഷയത്തിൽ ഇടപെടണമെന്ന് കോളനിക്കാർ ആവശ്യപ്പെട്ടു. TDL ROGI HOSPITAL തണ്ണീറ്റംപാറ കോളനിയിലെ പ്രസന്ന രാമൻകുട്ടിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്കെത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.