പന്തളം: ഭക്ഷ്യക്ഷാമ സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർ രക്തസാക്ഷിത്വം വഹിച്ച പന്തളം വെടിവെപ്പിന് ചൊവ്വാഴ്ച 49 വർഷമാകുന്നു. 1973 ആഗസ്റ്റ് രണ്ടിന് ഭാനു, നാരായണപിള്ള എന്നിവരാണ് വെടിവെപ്പിൽ രക്തസാക്ഷികളായത്. സി. അച്യുതമേനോൻ മുഖ്യമന്ത്രിയും കെ. കരുണാകരൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്താണ് ഭക്ഷ്യക്ഷാമ സമരത്തിൽ പ്രതിഷേധിച്ച് കേരള ബന്ദ് നടന്നത്. ഇതിൻെറ ഭാഗമായി പന്തളത്ത് സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനുനേരെ പൊലീസ് വെടിവെപ്പ് നടത്തി. മെഡിക്കൽ മിഷൻ ജങ്ഷന് സമീപം അമ്പലത്തിൽ ചൂരയിൽ വെച്ചായിരുന്നു അന്നത്തെ പന്തളം എസ്.ഐ ദാസ് പ്രകടനത്തിനുനേരെ വെടിവെച്ചത്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നീങ്ങിയപ്പോഴാണ് പൊലീസ് ഇടപെടലും വെടിവെപ്പും നടന്നത്. സംഭവത്തിൻെറ ഓർമ പുതുക്കി പന്തളം രക്തസാക്ഷി ദിനാചരണം ചൊവ്വാഴ്ച നടക്കും. സി.പി.എം ഏരിയയിലെ എല്ലാ ബ്രാഞ്ചിലും സംഘാടകസമിതി ചെയർമാൻ കെ.പി. ചന്ദ്രശേഖര കുറുപ്പ്, കൺവീനർ ആർ. ജ്യോതികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കം പൂർത്തിയാക്കി. സ്മൃതിമണ്ഡപത്തിൽ രാവിലെ ഒമ്പതിന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയർത്തും. വൈകീട്ട് അഞ്ചിന് പന്തളം പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫോട്ടോ: പന്തളം രക്തസാക്ഷി മണ്ഡപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.