പത്തനംതിട്ട: സർക്കാറിന്‍റെ ധനസഹായത്തോടെ പൗൾട്രി വികസന കോർപറേഷൻ നടപ്പാക്കുന്ന കൂടും കോഴിയും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 31ന് രാവിലെ 10.30ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ഓൺലൈനായി നടക്കുന്ന പരിപാടി മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്ത ജോയന്‍റ് ലയബിലിറ്റി ഗ്രൂപ് അംഗങ്ങൾക്ക് വേണ്ടിയുള്ള പദ്ധതിയാണ് ഇത്. ആകെ ഏഴ് ബ്ലോക്ക് പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പത്തനംതിട്ട ജില്ലയിൽ പറക്കോട് ബ്ലോക്കിനെയാണ് തെരഞ്ഞെടുത്തത്. ബ്ലോക്കിലെ ഏഴു പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ലയബിലിറ്റി ഗ്രൂപ്പിലെ അംഗങ്ങളിൽ ഓരോരുത്തർക്കും മുട്ടയിടാൻ പ്രായമായ 100 കോഴിയെയും കൂടും നൽകും. ഓരോ ഗുണഭോക്താവിനും 90,000 രൂപയുടെ ആനുകൂല്യം ലഭിക്കും. ഗുണഭോക്തൃ വിഹിതമായി 5000 രൂപ വീതം നൽകണം. വാർത്തസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ കുഞ്ഞന്നാമ്മ കുഞ്ഞ്, കെപ്കോ മാർക്കറ്റിങ് മാനേജർ സുകുമാരൻ നായർ, കോഓഡിനേറ്റർ ശ്രീകുമാർ, ഡോ. വിഷ്ണു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.