പത്തനംതിട്ട: ഊരുകളിലേക്ക് എസ്.എഫ്.ഐ എന്ന പദ്ധതിയുടെ ഉദ്ഘാടനം 26ന് ആവണിപ്പാറയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ ഉദ്ഘാടനം നിർവഹിക്കും. അഞ്ചുവർഷമായി ഊരിലേക്ക് എസ്.എഫ്.ഐ എന്ന പേരിൽ ഗവിയിലെ ആദിവാസി സ്കൂൾ ഏറ്റെടുത്ത് പ്രവർത്തനങ്ങൾ നടപ്പാക്കി. ജില്ലയിലെ കുരുമ്പൻമൂഴി, അടിച്ചിപ്പുഴ, ഗവി, ആവണിപ്പാറ, മൂഴിയാർ, നിലക്കൽ, ളാഹ ഉൾപ്പെടെ മുഴുവൻ ആദിവാസി ഊരുകളും ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഏറ്റെടുക്കുകയാണ്. ആദിവാസി മേഖലകളിലെയും കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ടവരുമായി അയ്യായിരത്തോളം വരുന്ന വിദ്യാർഥികൾക്ക് ആവശ്യമായ മുഴുവൻ പഠനോപകരണങ്ങളും ജില്ലക്കകത്തുള്ള കാമ്പസുകളിൽനിന്ന് ശേഖരിക്കുന്ന ഉദ്യമവും ആരംഭിച്ചിട്ടുണ്ട്. വായനശാല നിർമാണം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, സൗജന്യ ട്യൂഷൻ, വ്യക്തിത്വ വികസന ക്ലാസുകൾ, കുട നിർമാണ പരിശീലനം പോലെ വർഷം മുഴുവൻ നീളുന്ന സമഗ്ര പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. ആദിവാസി വിഭാഗത്തിൽനിന്ന് പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ് ഉൾപ്പെടെ നൽകും. വാർത്തസമ്മേളനത്തിൽ എസ്.എഫ്.ഐ ജില്ല സെക്രട്ടറി അമൽ എബ്രഹാം, പ്രസിഡന്റ് ഷൈജു എസ്. അങ്ങാടിക്കൽ, കെ.ആർ. രഞ്ജു, അയിഷ മിന്നു സലീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.