പത്തനംതിട്ട: കക്കാട് 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് സീതത്തോട് മാര്‍ക്കറ്റ് ജങ്ഷനില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. സംസ്ഥാനത്തിൻെറ പ്രസരണ മേഖലയുടെ ശാക്തീകരണത്തിനും സമഗ്രവികസനത്തിനുമുള്ള ട്രാന്‍സിഡ്-2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പദ്ധതിയാണ് 244 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ശബരിലൈന്‍ ആന്‍ഡ് സബ്സ്റ്റേഷന്‍ പാക്കേജ്. ഈ പാക്കേജില്‍ ഉള്‍പ്പെടുന്നതും 43.21 കോടി രൂപയുടെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നതുമായ പദ്ധതിയാണ് കക്കാടിലേത്. 18 മാസമാണ് നിര്‍മാണം പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്യുന്നതിൻെറ കാലാവധി. കൊല്‍ക്കത്ത ആസ്ഥാനമായ ടെക്നോ ഇലക്ട്രിക്കല്‍ ആൻഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിനാണ് നിര്‍മാണച്ചുമതല. 100 എം.വി.എ ശേഷിയുള്ള ഒരു ട്രാന്‍സ്ഫോര്‍മറാണ് സ്ഥാപിക്കുക. വാർഷികവും വ്യവസായ പരിശീലനവും റാന്നി: അഖില കേരള വിശ്വകർമ മഹാസഭ യൂനിയൻ വിശ്വകർമ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികവും വ്യവസായ പരിശീലന പരിപാടിയും നടത്തി. പ്രസിഡന്‍റ് ടി.കെ. രാജപ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എസ്. മധുകുമാർ, ട്രസ്റ്റ് സെക്രട്ടറി വി.ജി. മോഹനൻ കാട്ടൂർ, മഹാസഭ ബോർഡ് അംഗങ്ങളായ കെ.ജി. ദിനമണി, എം.എൻ. പൊന്നപ്പൻ ആചാരി, കെ.ആർ. ഗോപിനാഥൻ, പി.എൻ. ശശിധരൻ, അംബിക രാജപ്പൻ, സെക്രട്ടറി ലീന ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.