പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍ഗവാസനകള്‍ക്കിടം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജില്ല കലോത്സവം 'സര്‍ഗോത്സവ് 2022' സമാപിച്ചു. കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ല കമ്മിറ്റിയുടെ കലാസമിതിയായ പ്രോഗ്രസിവ് ആര്‍ട്സിന്റെ നേതൃത്വത്തിലാണ് കലോത്സവം സംഘടിപ്പിച്ചത്. പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയം, വൈ.എം.സി.എ ഹാള്‍ എന്നിവിടങ്ങളിലെ അഞ്ച് വേദികളിലായിട്ടായിരുന്നു മത്സരങ്ങള്‍. പുരോഗമന കലാ സാഹിത്യ സംഘം ജില്ല സെക്രട്ടറി അഡ്വ. സുധീഷ് വെണ്‍പാല കലോത്സവം ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂനിയന്‍ ജില്ല പ്രസിഡന്‍റ് എസ്. ബിനു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാര്‍, ജില്ല സെക്രട്ടറി ഡി. സുഗതന്‍, കലാസമിതി കണ്‍വീനര്‍ പി.ബി. മധു എന്നിവര്‍ സംസാരിച്ചു. 27 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ ജില്ലയിലെ ഏഴ് ഏരിയകളില്‍നിന്നുള്ള ജീവനക്കാര്‍ പങ്കെടുത്തു. ലളിതഗാനം പുരുഷവിഭാഗം എസ്. നിസാമുദ്ദീൻ, ലളിതഗാനം വനിത ജി. നിത്യ, ശാസ്ത്രീയ സംഗീതം പുരുഷൻ ഡി. ബിജു, ശാസ്ത്രീയ സംഗീതം വനിത ജി. നിത്യ, കവിതാപാരായണം വനിത- ശ്രുതി സുരേന്ദ്രൻ, കവിതാപാരായണം പുരുഷന്‍ -ഡി. ബിജു, മോണോ ആക്ട് പുരുഷൻ ടി. ലാൽകുമാർ, മോണോ ആക്ട് വനിത ആർ. രമാഭായി, നാടോടിനൃത്തം വനിത ബി. ജയലക്ഷ്മി, മിമിക്രി പുരുഷൻ അശോകൻ, മിമിക്രി വനിത തസ്നി, നാടൻപാട്ട് പുരുഷൻ രഞ്ജിത് രാജു, നാടൻപാട്ട് വനിത പി.ജി. രമയമ്മ, ഒപ്പന അനാമിക ബാബു ആൻഡ് ടീം, തിരുവാതിര അനാമിക ബാബു ആൻഡ് ടീം, തബല ആർ. പ്രസാദ്, ചെണ്ട രാജൻ, ഓടക്കുഴൽ പി.വി. ഗോപകുമാർ, പെൻസിൽ ഡ്രോയിങ് ശ്രുതി സുരേന്ദ്രൻ, ജലച്ചായം സതീഷ് കുമാർ, കാർട്ടൂൺ എ. നൗഫൽ, മാപ്പിളപ്പാട്ട് വനിത സി.കെ. കൊച്ചുറാണി, മാപ്പിളപ്പാട്ട് പുരുഷന്‍ എസ്. നിസാമുദ്ദീന്‍, നാടൻപാട്ട് ടീംകെ.കെ. ദിനേശ്കുമാര്‍ ആൻഡ് ടീം, എന്നിവർ ഒന്നാം സ്ഥാനം നേടി. കോന്നി ഏരിയ ഓവറോള്‍ ചാമ്പ്യന്മാരായി. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ സമ്മാനദാനം നിര്‍വഹിച്ചു. ജില്ല കലോത്സവത്തിലെ വിജയികള്‍ ആഗസ്റ്റ് 21ന് പയ്യന്നൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കും. PTL46ngo union കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'സര്‍ഗോത്സവ് 2022' പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി അഡ്വ. സുധീഷ് വെണ്‍പാല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.