മുഹർറം ഫ്രീഡം ഫെസ്റ്റ് 2022 സംഘടിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട മുസ്​ലിം ജമാഅത്ത് 'മുഹർറം ഫ്രീഡം ഫെസ്റ്റ് 2022' സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്‍റ്​ ഹാജി എച്ച്​. ഷാജഹാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ എൻ. ബിസ്മില്ലാഖാൻ സ്വാഗതം പറഞ്ഞു. ആന്‍റോ ആന്‍റണി എം.പി സ്വാതന്ത്രദിന സന്ദേശം നൽകി. ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ അൽഖാസിമി മൗലവി മുഹർറം സന്ദേശം നൽകി. മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ വിദ്യാഭ്യാസ മികവ് കാട്ടിയ കുട്ടികൾക്ക് മെമന്‍റോ സമ്മാനിച്ചു. 80 വയസ്സിന് മുകളിലുള്ള ജമാഅത്ത് അംഗങ്ങളെ സീനിയർ കമ്മിറ്റി അംഗം ഹബീബ് അഴൂർ ആദരിച്ചു. ഗസറ്റഡ് ഓഫിസർമാരായി സർവിസിലുള്ളവരെയും വിരമിച്ചവരെയും സർക്കാറിതര സർവിസുകളിലും വിദേശത്തും ഉന്നത നിലയിലുള്ള അംഗങ്ങളെയും ജമാഅത്ത്​ സെക്രട്ടറി അബ്ദുൽ നജീബ് ആദരിച്ചു. ജമാഅത്ത് അംഗങ്ങളായ മുൻ സ്റ്റാറ്റിസ്റ്റിക്കൽ ഡയറക്ടർ എ. മീരസാഹിബ്‌, ജില്ല ജഡ്ജി ഹഫീസ് മുഹമ്മദ്, മിൽമ മുൻ അസി. ഡയറക്ടർ അയ്യൂബ് എന്നിവർ മറുപടി പ്രസംഗം നടത്തി. ജോയന്റ് സെക്രട്ടറി അൻസാരി, എസ്.​ രാജൻ, എസ്.​ ഷമീർ, എം. റഷീൻ, മീര സാഹിബ്‌, ബൈജു ശരീഫ് മുഹമ്മദ്‌, അനീഷ്‌ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ജമാഅത്ത്​ ട്രഷറർ റിയാസ് എ. ഖാദർ നന്ദി പറഞ്ഞു. 37വർഷം ഈ ജമാഅത്തിൽ സേവനം ചെയ്തിരുന്ന ചീഫ് ഇമാം അബ്ദുൽ ഖനി അലി ജമാലി, ജമാഅത്ത്​ പ്രസിഡന്റും മുൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന സി. മീരസാഹിബ്, ഡോ. സലീം എന്നിവരെ യോഗത്തിൽ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.