പത്തനംതിട്ട: ശ്രീമൂലം പ്രജാസഭയിൽ എം.എൽ.സിയും നിരവധി വിദ്യാലയങ്ങളുടെ സ്ഥാപകനുമായ ഇടയിൽ വാധ്യാർ എന്നറിയപ്പെടുന്ന ഇ.ഐ. ചെറിയാന്‍റെ 70ാം ചരമ വാർഷികം 15ന് ഓമല്ലൂർ സെന്‍റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കുമെന്ന് സ്മാരക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിന് ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കുർബാന. 9.30 ന് പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് സ്മാരക പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ കൺവീനർ ഡോ. സാഗർ ചെറിയാൻ ഇടയിൽ, അഡ്വ. ബിജു വർഗീസ്, സുബിൻ തോമസ്, സാം ഡാനിയേൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.