പോക്സോ കേസ് പ്രതിക്ക് 15 വർഷം തടവ്

പത്തനംതിട്ട: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി തഴക്കര മുട്ടാണിശ്ശേരിൽ വിഷ്ണുവിനെ പത്തനംതിട്ട അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 15 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്‌ജി എസ്. ശ്രീരാജാണ് വിധി പ്രസ്താവിച്ചത്. അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ആയിരുന്ന വി.എസ്. ദിനരാജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ആർ. കിരൺ രാജ് ഹാജരായി. വിവിധ മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.