പത്തനംതിട്ട: അബാൻ മേൽപാലം നിർമാണോദ്ഘാടനം ഈ മാസം 13ന് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ജില്ലയിലെ ആദ്യ മേൽപാലമാണ് ജില്ല ആസ്ഥാനത്ത് നിർമിക്കാൻ പോകുന്നത്. അന്തിമ ഭരണാനുമതിയും സാങ്കേതികാനുമതിയും ടെൻഡർ ഉൾെപ്പടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചു. പത്തനംതിട്ട നഗരത്തിലെ തുടർച്ചയായ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പത്തനംതിട്ട അബാനിൽ മേൽപാലം എന്ന ആവശ്യം ആറന്മുള എം.എൽ.എയായിരിക്കുമ്പോൾതന്നെ വീണ ജോർജ് സർക്കാറിൻെറ ശ്രദ്ധയിൽ കൊണ്ടുവരുകയും കിഫ്ബിയിലൂടെ അനുവദിക്കുകയുമായിരുന്നു. 46.80 കോടിയാണ് പദ്ധതിക്ക് അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട റിങ് റോഡിൽ ടി.കെ. റോഡിന് കുറുകെയാണ് ഫ്ലൈ ഓവർ വരുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്ന് ആരംഭിച്ച് മുത്തൂറ്റ് ആശുപത്രിക്ക് മുമ്പ് അവസാനിക്കുന്ന വിധത്തിലാണ് പാലം നിർമിക്കുന്നത്. നീളം 611 മീറ്ററാണ്. ഇതുകൂടാതെ, ഇരു വശത്തുമായി 90 മീറ്റർ നീളത്തിൽ സമീപനപാതയുമുണ്ട്. മേൽപാലം 12 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. പാലത്തിന് ഇരുവശത്തുമായി 5.5 മീറ്റർ വീതിയിൽ സർവിസ് റോഡുകളും വിഭാവനം ചെയ്തിട്ടുണ്ട്. 20 സ്പാനാണ് പാലത്തിനുള്ളത്. 30 മീ. നീളം വരുന്ന 19 സ്പാനും 36 മീ. നീളം വരുന്ന ഒരു സ്പാനുമാണുള്ളത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെ.ആർ.എഫ്.ബി) പദ്ധതിയുടെ നിർവഹണച്ചുമതല. ................... കേരഗ്രാം പദ്ധതി ഉദ്ഘാടനം നാളെ പന്തളം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിൻെറ നേതൃത്വത്തില്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന കേരഗ്രാം പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കര്‍ഷകരെ മന്ത്രി ആദരിക്കും. ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉച്ചക്ക് 12ന് നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. അടൂര്‍: ഏനാദിമംഗലം, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളിലും അടൂർ നഗരസഭയിലും കേരഗ്രാം പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി പി. പ്രസാദ് അടൂരില്‍ നിര്‍വഹിക്കും. അടൂര്‍ കരുവാറ്റ സൻെറ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി പാരിഷ് ഹാളില്‍ ഉച്ചക്ക് ഒന്നിന് നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ...................... ജില്ല ആസൂത്രണ സമിതി യോഗം പത്തനംതിട്ട: ജില്ല ആസൂത്രണ സമിതി യോഗം വെള്ളിയാഴ്ച വൈകീട്ട് 4.30ന് ഓണ്‍ലൈനായി ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.