ടെലിഫോൺ കേബിളിന്‍റെ​​ ചെമ്പ് മോഷ്ടിച്ചു; 1200 കണക്ഷൻ വിച്ഛേദിച്ചു

കോന്നി: കോന്നി മാരൂർപാലത്ത് റോഡ് നിർമാണം നടക്കുന്ന ഭാഗത്തുനിന്ന്​ ടെലിഫോൺ കേബിളിന്റെ ചെമ്പ് മോഷ്ടാക്കൾ അപഹരിച്ചു. ഇതോടെ 1200 ഫോൺ കണക്ഷനുകൾക്ക്​ ബന്ധം നഷ്ടമായി. കട്ടിയേറിയ ബി.എസ്.എൻ.എൽ ടെലിഫോൺ കേബിൾ അറുത്ത് എടുത്ത ശേഷം സമീപത്തെ പറമ്പിൽ കൊണ്ടുപോയി കേബിൾ കത്തിച്ച് ചെമ്പ് കൊണ്ടുപോവുകയായിരുന്നു. ഫോൺ കേബിൾ മുറിച്ച് മാറ്റപ്പെട്ടത്തോടെ വകയാർ, എലിയറക്കൽ, ഊട്ടുപാറ, കല്ലേലി തുടങ്ങി നിരവധി സ്ഥലങ്ങളിലെ ടെലിഫോൺ - ഇന്റർനെറ്റ്‌ ബന്ധമാണ്​ നഷ്ടപ്പെട്ടത്​. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇത് പുനഃസ്ഥാപിക്കാൻ ഒരാഴ്ച വേണ്ടി വരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.