പട്ടികജാതി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 12 പദ്ധതികള്‍ക്ക് അംഗീകാരം

പത്തനംതിട്ട: ജില്ലയിലെ പട്ടികജാതി-വര്‍ഗ വികസനത്തിനായുള്ള 2021-22 വര്‍ഷത്തെ പട്ടികജാതി വികസന കോര്‍പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പ്​ സാമ്പത്തികവര്‍ഷം 1.08കോടിയുടെ 12 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കര​ൻെറ അധ്യക്ഷതയില്‍ ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലതല പട്ടികജാതി-വര്‍ഗ വികസന സമിതിയുടെ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. പട്ടികവര്‍ഗ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 5.75ലക്ഷം രൂപയുടെ ആറ് പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നതിനും യോഗം അംഗീകാരം നല്‍കി. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പട്ടികജാതി പട്ടികവര്‍ഗ വികസന പദ്ധതികളുടെ അവലോകനവും നടന്നു. പട്ടികവര്‍ഗ വികസന കോര്‍പ്പസ് ഫണ്ട് പദ്ധതികളില്‍ ഉള്‍പ്പെടുത്തി സംസ്ഥാനതല വര്‍ക്കിങ്​ ഗ്രൂപ്പി​ൻെറ അംഗീകാരത്തിനായി 63.63 ലക്ഷം രൂപയുടെ രണ്ട് പദ്ധതികള്‍ ശിപാര്‍ശ ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. 2021-22 പട്ടികജാതി-വര്‍ഗ വികസന പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശപ്രകാരം വിശദമായി അവലോകനം ചെയ്യുകയും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തു. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീനപ്രഭ, ജില്ല പ്ലാനിങ് ഓഫിസര്‍ ദീപ ചന്ദ്രൻ തുടങ്ങിയവര്‍ സംസാരിച്ചു. ......................... 'ഭക്ഷ്യധാന്യ കിറ്റ്, പഠനോപകരണ വിതരണം' പത്തനംതിട്ട: വ്യക്തികൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏവരും മാതൃകയാക്കണമെന്ന് മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്കും കുട്ടികൾക്കുമുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെയും പഠനോപകരണങ്ങളുടെയും 2021ലെ മൂന്നാംഘട്ട വിതരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. റഷീദ്​ ആനപ്പാറ അധ്യക്ഷതവഹിച്ചു. പി.കെ. ജേക്കബ് പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ട പൗരസമിതി സെക്രട്ടറി പി. രാമചന്ദ്രൻ നായർ, ജോർജ് വർഗീസ് തെങ്ങും തറയിൽ, അലങ്കാർ അഷ്​റഫ്, ഷബീർ അഹമ്മദ്, മധു വള്ളിക്കോട്, റെജി മലയാലപ്പുഴ, അബ്​ദുൽ അസീസ് പാലശ്ശേരി ,അഫ്സൽ ആനപ്പാറ , കേരള ജനവേദി സംസ്ഥാന ട്രഷറർ ആമിന ബീവി, ഷംലാബീവി, ഐഷാബീവി, ഷംസൂനത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.