യൂത്ത്​ കോൺഗ്രസ്​ ഏക്​സാത് ​ റാലി 11ന്​

പത്തനംതിട്ട: സർക്കാറി​ൻെറ പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത്​ കോൺഗ്രസ്​ ജില്ല കമ്മിറ്റി നേതൃത്വത്തിൽ 11ന്​ പത്തനംതിട്ടയിൽ ഏക്​സാത് ​ റാലി സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കർഷക സമരത്തിനുള്ള ഐക്യദാർഢ്യം കൂടിയായി റാലി മാറും. സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ, വൈസ് പ്രസിഡൻറ് ശബരിനാഥ് എം.എൽ.എ. ആ​േൻറാ ആൻറണി എം.പി, രമ്യ ഹരിദാസ് എം.പി. സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി, സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ​, സംസ്​ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, വിമൽ കൈതക്കൽ, വിശാഖ്​ വെൺപാല, ഷിനി തങ്കപ്പൻ തുടങ്ങിയവർ പ​െങ്കടുത്തു. അധ്യാപകരും ജീവനക്കാരും നാളെ പണിമുടക്കും പത്തനംതിട്ട: എൽ.ഡി.എഫ് ഭരണത്തിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കുന്നതിനെതിരെ യു.ടി.ഇ.എഫി​ൻെറ നേതൃത്വത്തിൽ ജില്ലയിലെ അധ്യാപകരും ജീവനക്കാരും 10 ന്​ പണിമുടക്കുമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർ കമീഷൻ റിപ്പോർട്ട് തള്ളിക്കളയുക, തദ്ദേശ പൊതുസർവിസ് പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ സർക്കാർ വിഹിതം ഉയർത്തുക ഇന്ധന പാചകവാതക വിലവർധന പിൻവലിക്കുക, വിലക്കയറ്റം തടയുക, തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും അവകാശ നിഷേധത്തിനെതി​െരയുമാണ്​ സമരം. വാർത്തസമ്മേളനത്തിൽ ചെയർമാൻ സുരേഷ് കുഴുവേലിൽ, പി.എസ്. വിനോദ്കുമാർ, അജിൻ ഐപ് , കെ.ജി. റജി, അബീബ് മദനി എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.