കോട്ടയം: ജവഹർ ബാലഭവന്‍റെ മുന്നിൽ അധ്യാപകർ നടത്തിവരുന്ന സമരം 33മത് ദിവസം പിന്നിട്ടു. ആർ.എൽ.വി മിഥുന മോഹൻ അവതരിപ്പിച്ച നൃത്തവും ചെങ്ങളം ഹരിദാസ്, ശ്രീലത ശ്രീകുമാർ, കുമ്മനം ഹരീന്ദ്രനാഥ്, വി.ജി. ഉപേന്ദ്രനാഥ് എന്നിവർ അവതരിപ്പിച്ച സംഗീതസദസ്സും, വി.പി സുരേഷ്, കെ.ബി ശിവദാസൻ ,കെ.എം. ജോൺ എന്നിവരുടെ വൃന്ദവാദ്യവും സമരത്തിന് കൊഴുപ്പേകി. അനിശ്ചിതകാല സമരം സർക്കാർ ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ജവഹർ ബാലഭവൻ സംരക്ഷണസമിതി ആവശ്യപ്പെട്ടു. സംരക്ഷണസമിതി രക്ഷാധികാരി പി.കെ. ആനന്ദക്കുട്ടൻ, കൺവീനർ പി.ജി. ഗോപാലകൃഷ്ണൻ, ഗിരിജ പ്രസാദ്, ബേബി മാത്യു, കെ.ജി. പ്രസാദ്, പി.ജി. സുപ്രഭ, ജയശ്രീ ഉപേന്ദ്രനാഥ്, മായാമോഹൻ, ശ്രീനിവാസൻ കാരയ്ക്കാട്, മറിയപ്പള്ളി ഹരീഷ് എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും കാഞ്ഞിരപ്പള്ളി: 110 കെ.വി വൈദ്യുതി സബ് സ്റ്റേഷന്‍റെ പരിധിയിലുള്ള കുറുവാമൂഴി, വിഴിക്കിത്തോട്, തമ്പലക്കാട്, കൂരാലി, വാളക്കയം, മണിമല ഫീഡറുകളിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.