കോന്നി: കല്ലാറിൻെറ ഓളപ്പരപ്പുകളിൽ തുഴ എറിയാൻ പുതിയ കുട്ടവഞ്ചികൾ എത്തി. കർണാടകയിലെ ഹൊഗനക്കലിൽനിന്ന് 27 കുട്ടവഞ്ചികൾ കഴിഞ്ഞ ദിവസം വനം വകുപ്പ് അടവിയിൽ എത്തിച്ചു. കുട്ടവഞ്ചികൾ ടാർ തേച്ച് ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നു. ബലപ്പെടുത്തിയ വഞ്ചികൾ ഉണങ്ങിയശേഷം മാത്രമേ സവാരിക്കായി ഇറക്കുകയുള്ളൂ. ഒരുവർഷത്തോളമായ കുട്ടവഞ്ചികളാണ് നിലവിൽ സവാരിക്ക് ഉപയോഗിച്ചിരുന്നത്. കോവിഡിനെ തുടർന്ന് അടവിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രം മാസങ്ങളോളം അടച്ചതിനെത്തുടർന്ന് മുമ്പ് എത്തിച്ച കുട്ടവഞ്ചികൾ നശിച്ചുപോയിരുന്നു. 2014 ആഗസ്റ്റിലാണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ആരംഭിച്ചത്. കോന്നിയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന അടവി കേന്ദ്രത്തിലെ തൊഴിലാളികൾ ജില്ലയിലുണ്ടായ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിശേഷ ദിവസങ്ങളിൽ അടക്കം വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.