കോന്നി: പഞ്ചായത്ത് 18ാം വാർഡ് ചിറ്റൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പട്ടികജാതി ജനറൽ മണ്ഡലമായ ചിറ്റൂർ വാർഡിൽ യു.ഡി.എഫ് അംഗമായിരുന്ന ബാലൻെറ നിര്യാണത്തെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മേയ് 17നാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസം സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ച് സൂക്ഷ്മ പരിശോധന പൂർത്തിയായി. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പത്ത് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. മേയ് 11ന് മൂന്നുവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. അന്തരിച്ച വാർഡ് അംഗം ചിറ്റൂര്‍ പുന്നമൂട്ടില്‍ തെക്കേതില്‍ ബാലൻെറ മകള്‍ അര്‍ച്ചന ബാലനാണ് യു.ഡി.എഫ് സ്ഥാനാർഥി. 21 വയസ്സുകാരിയായ അര്‍ച്ചന സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയാണ്. പന്തളം എന്‍.എസ്.എസ് കോജില്‍നിന്ന് ബി.എ പൊളിറ്റിക്സ് ബിരുദം നേടിയിട്ടുണ്ട്. മുൻ പഞ്ചായത്ത് അംഗമായിരുന്ന സി.പി.എമ്മിലെ പി. ഗീതയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം വെള്ളിയാഴ്ച നാലിന് ചിറ്റൂർ ശ്രീമഹേശ്വര എൻ.എസ്.എസ് ഹാളിൽ കൺവെൻഷൻ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.