പന്തളം: റമദാനിലെ അവസാന വെള്ളിയാഴ്ച പള്ളികളിൽ വൻതിരക്ക്. ഇക്കുറി 27ആം നോമ്പും വെള്ളിയാഴ്ചയും ഒരുമിച്ച് എത്തിയതിൻെറ സന്തോഷത്തിലായിരുന്നു വിശ്വാസികൾ. വ്രതാനുഷ്ഠാനങ്ങൾക്ക് സമാപനംകുറിച്ചുള്ള ഈദുൽഫിത്ർ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പള്ളികൾ സജീവമായി. അവസാന വെള്ളിയാഴ്ചയിലെ ജുമാ പ്രഭാഷണങ്ങളിൽ വ്രതാനുഷ്ഠാനങ്ങളിലൂടെ നേടിയെടുത്ത ചൈതന്യം ജീവിതത്തിൽ നിലനിർത്താൻ വിശ്വാസികൾ തയാറാവണമെന്ന് ഇമാമുമാർ ഉദ്ബോധിപ്പിച്ചു. കടയക്കാട്, പന്തളം ടൗൺ, മുട്ടാർ, ചേരിയ്ക്കൽ, പുന്തല എന്നീ പള്ളികളിലും വിശ്വാസികളുടെ തിരക്കായിരുന്നു. ഫോട്ടോ : കടയക്കാട് മുസ്ലിം ജുമാമസ്ജിദിൽ വെള്ളിയാഴ്ച നമസ്ക്കാരത്തിനെത്തിയവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.