വി.എഫ്.പി.സി.കെ ശേഖരണകേന്ദ്രം തുടങ്ങി

അടൂർ: വി.എഫ്.പി.സി.കെ ഏനാദിമംഗലം വിപണിയുടെ കുന്നിട ശേഖരണ കേന്ദ്രം തുടങ്ങി. പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ആർ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ആദ്യവിൽപന എനാദിമംഗലം പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി. രാജഗോപാലൻ നായർ നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ഉദയ രശ്മി, വാർഡ് മെംബർ സതീഷ്കുമാർ, കലഞ്ഞൂർ വിപണി പ്രസിഡന്‍റ്​ ശ്യാം ആനന്ദ്, വി.എഫ്.പി.സി.കെ ജില്ല മാനേജർ രശ്മി, ഡെപ്യൂട്ടി മാനേജർ രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു. എല്ലാ ബുധനാഴ്ചയും കുന്നിട കലക്​ഷൻ സെന്‍ററിൽ കാർഷിക ഉൽപന്നങ്ങളുടെ ലേലം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്‍റ്​ യശോധരൻ അറിയിച്ചു. PTL ADR VFPCK വി.എഫ്.പി.സി.കെ ഏനാദിമംഗലം കുന്നിട ശേഖരണകേന്ദ്രം പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ആർ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.