ആംബുലൻസും കാറും കൂട്ടിയിടിച്ചു

തിരുവല്ല: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസും കാറും തിരുവല്ല ബൈപാസിൽ കൂട്ടിയിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു. ബൈപാസിലെ ചിലങ്ക ജങ്​ഷനിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ്​ അപകടം. ചെങ്ങന്നൂരിൽനിന്ന്​ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസും കുറ്റപ്പുഴ സ്വദേശി സഞ്ചരിച്ച കാറുമാണ്​ കൂട്ടിയിടിച്ചത്. രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കാറിന്‍റെ മുൻവശം പൂർണമായും തകർന്നു. തിരുവല്ല പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.