കാട്ടുപന്നിയിടിച്ച്​ അധ്യാപകന്​​ പരിക്ക്​

പത്തനംതിട്ട: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക്​ യാത്രികനായ പാരലൽ കോളജ് അധ്യാപകൻ മലയാലപ്പുഴ മൈലാടുംപാറ തോളൂർ മുരുപ്പേൽ സന്തോഷിന്​ (38) പരിക്കേറ്റു മൈലാടുംപാറ താഴം വളവിൽ ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്കാണ്​ അപകടം. പത്തനംതിട്ടയിൽനിന്ന്​ വീട്ടിലേക്ക് സ്കൂട്ടറിൽ വരവെ പന്നി ഇടിച്ച് തെറിപ്പിച്ചു.​ റോഡിലേക്ക് വീണ സന്തോഷിന്​ ഇടത് കൈക്ക് ഒടിവുണ്ട്. മുഖത്തും മുറിവേറ്റു. മൈലാടുംപാറ ഭാഗത്ത് കാട്ടുപന്നി ശല്യം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.