ബസിടിച്ച്​ ബൈക്ക്​ യാത്രികന്​ പരിക്ക്​

തിരുവല്ല: തിരുവല്ല-മല്ലപ്പള്ളി റോഡിലെ ബഥേൽ പടിയിൽ ബസിടിച്ച്​ ബൈക്ക് യാത്രികനായ എരുമേലി വാഴപ്പറമ്പിൽ വീട്ടിൽ രാഹുലിന്​ (31) പരിക്ക്​. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ്​ അപകടം. മല്ലപ്പള്ളി ഭാഗത്തേക്ക് പോയ സ്വകാര്യ ബസ് എതിർദിശയിൽനിന്ന്​ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാഹുലിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.