സി.പി.ഐ ലോക്കൽ സമ്മേളനം: സംഘാടക സമിതിയായി

പന്തളം: സി.പി.ഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള പന്തളം ലോക്കൽ സമ്മേളനത്തിന്​ സംഘാടക സമിതിയായി. സംഘാടക സമിതി യോഗം സി.പി.ഐ ജില്ല അസി. സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. 101 അംഗ ജനറൽ കമ്മിറ്റിയും ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും അസി. സെക്രട്ടിമാരും ബഹുജന സംഘടനയുടെ മേഖല ഭാരവാഹികളും ഉൾപ്പെടുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും യോഗത്തിൽ തെരഞ്ഞെടുത്തു. കെ. മണിക്കുട്ടനെ ചെയർമാനും എസ്. രാജേന്ദ്രനെ കൺവീനറുമായി യോഗം തെരഞ്ഞെടുത്തു. മേയ് ഏഴിന് കുരമ്പാല പുണ്യഭൂമി ഓഡിറ്റോറിയത്തിലാണ് (ജി. അച്യുതൻപിള്ള നഗർ) സമ്മേളനം. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫോട്ടോ: പന്തളം ലോക്കൽ സമ്മേളന സംഘാടകസമിതി യോഗം സി.പി.ഐ ജില്ല അസി. സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.