തിരുവല്ല: മന്നംകരച്ചിറ-കാട്ടുക്കര റോഡിലെ നിർമാണം പൂർത്തിയായ കാഞ്ഞിരവേലി പാലത്തിന്‍റെ ഉദ്ഘാടനം രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ അധ്യക്ഷതവഹിച്ചു. കൗൺസിലറന്മാരായ ജോസ് പഴയിടം, വിജയൻ തലവന, ഡോ. റെജിനോൾഡ് വർഗീസ്, മാത്യൂസ് ചാലക്കുഴി, സജി എം.മാത്യു, പ്രദീപ് മാമ്മൻ മാത്യു, ശ്രീനിവാസ് പുറയാറ്റ്, ജിജി വട്ടശ്ശേരിൽ, ജി. വിമൽ, ശോഭ വിനു, സജി എം.മാത്യു, അനു ജോർജ്, മിനി പ്രസാദ്, പൂജ ജയൻ, മുൻ ചെയർമാൻ ആർ. ജയകുമാർ, ശ്രീരഞ്ജിനി എസ്.പിള്ള, ഫാ. എബ്രഹാം വർഗീസ്, അനീഷ് വർക്കി, ബിന്ദു വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു. രാജ്യസഭ ഉപാധ്യക്ഷനായിരുന്ന പ്രഫ. പി.ജെ. കുര്യന്‍റെ ഫണ്ടിൽനിന്ന് അനുവദിച്ച 20 ലക്ഷം രൂപയും നഗരസഭയുടെ 29 ലക്ഷം രൂപയും ചേർത്ത് 49 ലക്ഷം രൂപ ചെലവഴിച്ചാണ് 11.85 മീറ്റർ വീതിയും 3.3 മീറ്റർ വീതിയുമുള്ള പുതിയപാലം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.