പ്രതിഷേധത്തിനിടെ ടൗൺ ഹാളിന്‍റെയും മാർക്കറ്റിന്‍റെയും നിർമാണോദ്ഘാടനം

തിരുവല്ല: എൽ.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ തിരുവല്ല നഗരസഭ ടൗൺ ഹാളിന്‍റെയും രാമപുരം മാർക്കറ്റിന്‍റെയും നിർമാണോദ്ഘാടനം നടന്നു. നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഫിലിപ് ജോർജ് അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ ജോസ് പഴയിടം, മാത്യു ചാക്കോ, സജി എം.മാത്യു, ഡോ. റെജിനോൾഡ് വർഗീസ്, മാത്യൂസ് ചാലക്കുഴി, ശ്രീനിവാസ് പുറയാറ്റ്, ജാസ് പോത്തൻ, ശോഭ വിനു, സാറാമ്മ ഫ്രാൻസിസ്, ഷീല വർഗീസ്, അനു ജോർജ്, മിനി പ്രസാദ്, പൂജ ജയൻ, നഗരസഭ സെക്രട്ടറി നാരയണൻ സ്റ്റാൻലിൻ, എൻജിനീയർ ബിന്ദു വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു. രാമപുരം മാർക്കറ്റിന്‍റെ നിർമാണം മാസ്റ്റർപ്ലാൻ പ്രകാരമല്ലെന്നും മാർക്കറ്റ് ഇല്ലാതാവാൻ ഇത് കാരണമാകും എന്നും ആരോപിച്ചാണ് എൽ.ഡി.എഫ് അംഗങ്ങൾ ഉദ്ഘാടന ചടങ്ങിൽനിന്ന്​ വിട്ടുനിന്നത്. പ്രതിഷേധ സൂചകമായി രാമപുരം മാർക്കറ്റ് നിർമാണത്തിനായി 2006ൽ സ്ഥാപിച്ച ശിലാഫലകത്തിൽ അവർ റീത്തുവെച്ചു. പാർലമെന്‍ററി പാർട്ടി ലീഡർ പ്രദീപ് മാമ്മൻ മാത്യു, ജിജി വട്ടശ്ശേരിൽ, ഷിനു ഈപ്പൻ, ഇന്ദു ചന്ദ്രൻ, ലിൻഡ തോമസ് വഞ്ചിപ്പാലം, ഷാനി താജ്, മേഘ കെ.ശാമുവൽ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. രാമപുരം മാർക്കറ്റിന് 5.25 കോടിയുടെയും ടൗൺ ഹാളിന് അഞ്ച്​കോടിയുടെയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗം ഭേദഗതികളോടെ പദ്ധതി അംഗീകരിച്ചതായും നിർമാണം ഉടൻ ആരംഭിക്കുമെന്നും ചെയർപേഴ്സൻ ബിന്ദു ജയകുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.