മദ്യവിരുദ്ധ ജനകീയ മുന്നണി സെക്രട്ടേറിയറ്റ്​ മാർച്ച്​ നടത്തും

പത്തനംതിട്ട: സർക്കാറിന്‍റെ പുതിയ മദ്യനയത്തിനെതിരെ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി നേതൃത്വത്തിൽ 15ന്​ രാവിലെ 10ന്​ സെക്രട്ടേറിയേറ്റ്​ പടിക്കൽ പ്രതിഷേധ സമ്മേളനം നടത്തു​മെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആർച്ച് ​ബിഷപ്​ സൂസൈപാക്യം ഉദ്​ഘാടനം ചെയ്യും. ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്​നാത്തിയോസ്​ മെത്രാ​പ്പോലീത്ത അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്‍റ്​ കുറുക്കോളി മൊയ്തീൻ എം.എൽ.എ, പാളയം ഇമാം ഡോ. വി.പി. സുഹൈബ്​ മൗലവി, അശ്വതി തിരുനാൾ സ്വാമിജി, ജോസഫ്​ മാർ ബർണബാസ്​ എന്നിവർ സംസാരിക്കും. കേരളത്തെ സമ്പൂർണമായി മദ്യവത്​കരിക്കാനുള്ള നീക്കം അപലപനീയമാണെന്നും ജനവിരുദ്ധ നിലപാടുകളിൽനിന്ന്​ സർക്കാർ പിന്മാറണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ടി.ടി. സക്കറിയ, ജില്ല കോഓഡിനേറ്റർ ഫാ. സാം പി. ജോർജ്, ​ ജില്ല സെക്രട്ടറി അബ്​ദുൽകലാം ആസാദ്​, ജില്ല ട്രഷറർ വേണുക്കുട്ടൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.