പത്തനംതിട്ട: താഴെ വെട്ടിപ്പുറം പൂവൻപാറ കാവിനു സമീപത്തെ . ശനിയാഴ്ച രാത്രി രണ്ടിനാണ് സംഭവം. താഴെ വെട്ടിപ്പുറം മണ്ണിൽ എം. അശോക് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള മംഗലത്തുമണ്ണിൽ ഫർണിച്ചർ നിർമാണ യൂനിറ്റിനാണ് തീപിടിച്ചത്. ഈ സമയം ആരും അവിടെ ഉണ്ടായിരുന്നില്ല. വലിയ ശബ്ദംകേട്ട് ഉണർന്ന നാട്ടുകാർ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു. അഗ്നിരക്ഷാസേനയുടെ പത്തനംതിട്ടയിൽനിന്നുള്ള മൂന്ന് യൂനിറ്റും കോന്നിയിൽനിന്ന് ഒരു യൂനിറ്റുമെത്തി ഏകദേശം അഞ്ചര മണിക്കൂർകൊണ്ടാണ് തീയണച്ചത്. സമീപത്ത് നിരവധി വീടുകളുണ്ട്. ഒരു കടയുടെ പുറകുവശത്തേക്ക് തീപടർന്നെങ്കിലും വേഗം കെടുത്താനായി. പത്തനംതിട്ട സ്റ്റേഷൻ ഓഫിസർ ജോസഫ്, അസി.സ്റ്റേഷൻ ഓഫിസർ സന്തോഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി. മുഴുവൻ ഫർണിച്ചറുകളും ഉപകരണങ്ങളും കത്തിനശിച്ചു. ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് ഫർണിച്ചർ നിർമിച്ച് കൊടുക്കുകയാണ്. പഴയ തടി ഉരുപ്പടികളാണ് അധികവും ഉണ്ടായിരുന്നത്. രാത്രി 9.30ന് ആദ്യം ഷെഡിൽ തീകണ്ട് പരിസരത്തുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടമയെത്തി തീയണച്ചിരുന്നുവത്രേ. ജില്ല പൊലീസ് കാര്യലയത്തിന് സമീപം ഇവരുടെ കടയും പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അശോക് കുമാർ പറഞ്ഞു. സംഭവസ്ഥലം പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. അശോക് കുമാർ പത്തനംതിട്ട പൊലീസിൽ പരാതി നൽകി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ദുരൂഹത സംശയിക്കുന്നു. photo പൂവൻപാറ കാവിന് സമീപത്തെ ഫർണിച്ചർ നിർമാണ യൂനിറ്റ് കത്തിനശിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.